സുബൈദ വധം: രണ്ടുപേര്‍ അറസ്​റ്റില്‍; രണ്ടുപേരുടെ അറസ്​റ്റ്​ ഉടൻ

കാസർകോട്​: പെരിയ ആയമ്പാറ ചെക്കിപ്പള്ളത്ത് തനിച്ച് താമസിച്ചിരുന്ന സുബൈദയെ (60) വീട്ടിനകത്ത് കൊലപ്പെടുത്തി അഞ്ചരപ്പവന്‍ കവർന്ന സംഭവത്തിൽ രണ്ടുപേരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. മധൂർ കുഞ്ചാറിൽ കോട്ടക്കണിയിലെ നസ്രീന മന്‍സിലിൽ അബ്​ദുൽ ഖാദര്‍ എന്ന കെ.എം. ഖാദര്‍ (26), മധൂർ പടല്​ കുതിരപ്പാടിയിലെ പി. അബ്​ദുൽ അസീസ് എന്ന ബാവ അസീസ് (23) എന്നിവരെയാണ്​ ഡിവൈ.എസ്​.പി കെ.വി. ദാമോദര​​​െൻറ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്​റ്റ്​ ചെയ്​തത്​. ഇവരെ കോടതിയിൽ ഹാജരാക്കി തുടരന്വേഷണത്തിനായി കസ്​റ്റഡിയിൽ വാങ്ങും. കേസിലെ മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞതായി ഉത്തരമേഖലാ ഡി.ജി.പി രാജേഷ് ദിവാ​​​െൻറയും കണ്ണൂര്‍ റേഞ്ച് ഐ.ജി മഹിപാല്‍ യാദവി​​​െൻറയും സാന്നിധ്യത്തിൽ ജില്ല പൊലീസ്​ മേധാവി കെ.ജി. സൈമൺ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കൊലയുടെ പിന്നിൽ നാലു​പേരുണ്ടെന്നാണ്​ വിവരം. രണ്ടുപേരെ ഉടൻ പിടികൂടും.

ജനുവരി 17നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. കവര്‍ച്ച ചെയ്യപ്പെട്ട രണ്ടു സ്വര്‍ണവളകളും ഒരു മാലയും ഒരു ജോഡി കമ്മലും കാസർകോട്​ നഗരത്തിലെ ജ്വല്ലറിയിൽനിന്ന്​ കണ്ടെടുത്തു. സൈബർ സെൽ, ആർ.ടി.ഒ സഹായത്തോടെയാണ്​ അന്വേഷണത്തിന്​ തുമ്പുണ്ടാക്കിയത്​. പിടികൂടിയ പ്രതികളുടെ ​പേരിൽ മറ്റ്​ കേസുകളുണ്ടോയെന്ന്​ പരിശോധിക്കും. കൂടുതൽ വിവരങ്ങൾ ഏതാനും ദിവസങ്ങൾക്കകം പുറത്തറിയിക്കുമെന്നും​ ഡി.ജി.പി പറഞ്ഞു. 

സംഭവത്തെക്കുറിച്ച്​ പൊലീസ്​ പറയുന്നത്​ ഇങ്ങ​നെ: അബ്​ദുൽ ഖാദറും അബ്​ദുൽ അസീസും മറ്റ്​ രണ്ടു പ്രതികളും ചേര്‍ന്ന് ജനുവരി 16ന് കാസര്‍കോട്ടുനിന്ന്​ വാടകക്ക് എടുത്ത കെ.എൽ ‍-60 കെ- 1111 നമ്പര്‍ വെളുത്ത ​െഎ 20 ആസ്​റ്റ കാറിൽ സുബൈദയുടെ ചെക്കിപ്പള്ളത്തെ വീടിനടുത്തെത്തി. കുവൈത്തിലുള്ള മുഹമ്മദ് കുഞ്ഞിയുടെ വാടക ക്വാര്‍ട്ടേഴ്‌സ് അന്വേഷിക്കാനെന്ന വ്യാജേനയാണ്​ ഇവർ എത്തിയത്​. സുബൈദ ക്വാര്‍ട്ടേഴ്‌സ് കാണിച്ചുകൊടുത്തു. പ്രതികള്‍ സുബൈദയുടെ വീടും പരിസരവും വീക്ഷിച്ച്​ തിരിച്ചുപോകുകയും ചെയ്​തു. 

അടുത്തദിവസം ഉച്ചക്ക്​ 12.30ഒാടെ ചുവന്ന സ്വിഫ്​റ്റ്​ കാറിൽ നാലു പ്രതികളും വീണ്ടും സ്ഥലത്തെത്തി. ഇൗസമയം സുബൈദ വീട്ടിലുണ്ടായിരുന്നില്ല. പ്രതികൾ തിരിച്ചുപോകാൻ ഒരുങ്ങിയപ്പോൾ സുബൈദ ബസ് ഇറങ്ങി വരുന്നതുകണ്ടു. തുടർന്ന്​ വീടുവരെ പിന്തുടര്‍ന്നു. വീട്ടിലെത്തിയപ്പോൾ ‘‘കഴിഞ്ഞദിവസം വന്നിരുന്നല്ലോ’’ എന്ന്​ പ്രതികളോട്​ സുബൈദ ചോദിച്ചു. കാര്യങ്ങൾ ശരിയായില്ല എന്ന്​ മറുപടി പറഞ്ഞു. തുടർന്ന്​ പ്രതികളോട്​ അകത്തിരിക്കാൻ ആവശ്യപ്പെട്ടു. ഇവർക്ക്​ കുടിവെള്ളമെടുക്കാൻ അകത്തുകടന്നപ്പോള്‍ ഒരാൾ പിന്നാലെ ചെന്ന്​ ​ക്ലോറോഫോം ചേർത്ത തുണികൊണ്ട്​ പിറകിൽനിന്ന്​ മൂക്കും വായും പൊത്തിപ്പിടിച്ചു. 10 മിനിറ്റ്​​ ഇങ്ങനെ ശ്വാസംമുട്ടിച്ചാണ്​ കൊലപ്പെടുത്തിയത്​. മരിച്ചുവീണ സുബൈദയുടെ കാലും കൈയും കെട്ടിയിട്ടു. ഇത്​ അവർ ഉണർന്നാലും എഴുന്നേൽക്കാതിരിക്കാനാണെന്ന്​ പ്രതികൾ പറഞ്ഞതായി പൊലീസ്​ അറിയിച്ചു. തുടർന്നാണ്​ കവർച്ച. 
ഇവരുടെ കൈവശം ധാരാളം സ്വര്‍ണാഭരണങ്ങളും പണവും  ഉണ്ടെന്ന ധാരണയിലാണ് കൊല നടത്തിയതെന്ന്​ പൊലീസ് അറിയിച്ചു. കാഞ്ഞങ്ങാട്​ സി.​െഎ സി.കെ. സുനിൽകുമാർ, കാസർകോട്​ ടൗൺ സി.​െഎ സി.എ. അബ്​ദുറഹീം, ബേക്കൽ സി.​െഎ വിശ്വംഭരൻ എന്നിവരാണ്​ അന്വേഷണസംഘത്തിലുണ്ടായത്.​

പ്രതികളുമായി തെളിവെടുപ്പിനെത്തി; രോഷവുമായി നാട്ടുകാർ
പെരിയ: ആയമ്പാറയിലെ ചെക്കിപ്പള്ളത്ത് കൊല്ലപ്പെട്ട സുബൈദയുടെ വീട്ടിൽ പ്രതികളെ തെളിവെടുപ്പിനെത്തിച്ച​േപ്പാൾ ധാർമികരോഷവുമായി നാട്ടുകാർ തടിച്ചുകൂടി. വെള്ളിയാഴ്ച ഉച്ചയോടെ പ്രതികളുമായി ​െപാലീസ് സംഘം എത്തിയെന്ന വിവരം കാട്ടുതീപോലെ പടർന്നിരുന്നു. വാഹനത്തിൽനിന്ന്​ പ്രതികളെ പുറത്തിറക്കിയതും കറുത്തതുണികൊണ്ട് മുഖംമറച്ച പ്രതികൾക്കുനേരെ സ്ത്രീകളടക്കമുള്ള നാട്ടുകാർ വൈകാരികമായാണ് പ്രതികരിച്ചത്. ആൾക്കൂട്ടത്തിൽനിന്ന്​ അധിക്ഷേപവും ശാപവാക്കുകളുമുയർന്നപ്പോൾ പൊലീസ് നടപടിക്രമങ്ങൾ വേഗത്തിലാക്കി.

കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി.കെ. ദാമോദരൻ, എ.എസ്.പി വിശ്വനാഥ്, ബേക്കൽ സി.ഐ വി.കെ. വിശ്വംഭരൻ, ഹോസ്ദുർഗ് സി.ഐ സി.കെ. സുനിൽകുമാർ, കാസർകോട്​ സി.ഐ റഹീം, എ.എസ്.ഐമാരായ നാരായണൻ, ബാലകൃഷ്ണൻ, സീനിയർ സിവിൽ ​െപാലീസ് ഓഫിസർമാരായ ലക്ഷ്മി നാരായണൻ, അബൂബക്കർ തുടങ്ങിയ ​െപാലീസ് ഉദ്യോഗസ്ഥർ പ്രതികൾക്കൊപ്പം എത്തിയിരുന്നു. വീടിനകത്തും പരിസരത്തും നടന്ന തെളിവെടുപ്പ് അധികസമയം നീണ്ടില്ല.

 


പ്രതീക്ഷിച്ചത്​ സമ്പത്ത്​ ശേഖരം; കിട്ടിയത്​ അഞ്ചരപ്പവൻ മാത്രം
കാഞ്ഞങ്ങാട്​: പെരിയ ആയംപാറയിലെ ചെക്കിപ്പള്ളത്തെ സുബൈദയെ കൊലപ്പെടുത്താൻ ആസൂത്രണം ചെയ്​​െതത്തിയ പ്രതികൾ പ്രതീക്ഷിച്ചത്​ കൂടുതൽ സ്വർണവും പണവും. കൊലപാതകത്തിനുശേഷം വീട്ടിൽനിന്ന്​ കിട്ടിയത്​ അഞ്ചരപ്പവൻമാത്രം. തലേദിവസം വന്ന പ്രതികൾ സുബൈദ ഒറ്റ​ക്ക്​ താമസിക്കുകയാണെന്ന്​ തിരിച്ചറിഞ്ഞിരുന്നു. അവരുടെ ദേഹത്തെ ആഭരണം കണ്ടപ്പോൾ അതി​െനക്കാൾ കൂടുതൽ വീട്ടിൽ​ ഉണ്ടാകുമെന്ന്​ കരുതിയാണ്​ കവർച്ച ആസൂത്രണം ചെയ്​തത്​. ക്ലോറോഫോം കുപ്പിയിലാക്കി കൊണ്ടുവന്ന പ്രതികൾ വിദഗ്​ധമായിതന്നെ കൊലക്ക്​ പദ്ധതിയിട്ടിരുന്നുവെന്ന്​ വ്യക്തം. 24 മണിക്കൂറിനുള്ളിലാണ്​ തീരുമാനമെടുത്തതെന്ന്​ പൊലീസ്​ പറയുന്നു. വേദനിപ്പിക്കാതെ ഒച്ചയും ബഹളവും ഇല്ലാതെ കൊലപ്പെടുത്തി മോഷണം നടത്താനായിരുന്നു പരിപാടി. 

ഒന്നാം പ്രതി ഖാദറും പിടികൂടാനുള്ള മൂന്നാം പ്രതിയുമാണ്​ നിലത്തുവീണ സുബെദയുടെ ആഭരണങ്ങൾ അഴിച്ചെടുത്തത്​. തുടർന്ന്​ അലമാര തുറന്ന്​ പരിശോധന നടത്തി. കൂടുതൽ ഒന്നും കിട്ടാതായപ്പോൾ താക്കോലും പൂട്ടും ഉപയോഗിച്ച്​ വീട്​ പുറത്തുനിന്ന്​ പൂട്ടി രക്ഷപ്പെട്ടു. കൃത്യം നടത്തിയ​ശേഷം കാസർകോ​െട്ടത്തിയ പ്രതികൾ ആഭരണങ്ങൾ വിൽപനനടത്തി പണം പങ്കിടുകയായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു. അറസ്​റ്റിലായ പ്രതി ഖാദർ കുറച്ചുകാലം സംഭവം നടന്ന സ്ഥലത്തെ മുഹമ്മദ്​ കുഞ്ഞി എന്നയാളുടെ വീട്ടിൽനിന്നതി​​​െൻറ പരിചയവും പ്രതികൾക്ക്​ സഹായകമായി. വിൽപനനടത്തിയ സ്വർണം മുഴുവൻ പൊലീസ്​ കണ്ടെത്തിയിട്ടുണ്ട്. ശാസ്​ത്രീയമായ തെളിവുശേഖരണമാണ്​ കേസി​​​െൻറ കാര്യത്തിൽ അവലംബിച്ചതെന്ന്​ പൊലീസ്​ പറഞ്ഞു. 

എങ്ങനെ ഇവർക്ക്​ കൊല്ലാൻ കഴിഞ്ഞു; പൊട്ടിക്കരഞ്ഞ്​ ഖദീജയും മാധവിയും
കാഞ്ഞങ്ങാട്: ‘‘ഒരാളോടുപോലും ദേഷ്യപ്പെടാത്തയാളായിരുന്നു നമ്മളെ ​പ്രസിഡൻറ്.​ എങ്ങനെ ഇൗ ചെക്കന്മാർക്ക്​ കൊല്ലാൻ കഴിഞ്ഞു’’? അക്ഷയ കുടുംബശ്രീ അംഗവും കൊല്ലപ്പെട്ട സുബൈദയുടെ അടുത്ത സുഹൃത്തുക്കളുമായ ഖദീജയും മാധവിയും ചോദിക്കുന്നു. കൊലപാതകികൾക്ക്​ പടച്ചോൻ പൊറുത്തുകൊടുക്കില്ല -പ്രതികളെ പിടികൂടിയതറിഞ്ഞപ്പോൾ പൊട്ടിക്കരഞ്ഞ്​ ഇരുവരും പറഞ്ഞു. 

കുടുംബശ്രീയുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും അതത്​ സമയത്ത്​ നടത്തുകയും കണക്കും മറ്റുകാര്യങ്ങളും എഴുതിവെക്കുകയും ചെയ്​തിരുന്നു. ജീവിതത്തിൽ ഒരു ഉറ​ുമ്പിനെപോലും നോവിച്ചിട്ടുണ്ടാവില്ല, അത്രക്കും നിഷ്​കളങ്കയായിരുന്നു സുബൈദയെന്ന്​ മാധവി പറഞ്ഞു. പ്രതികളെ പിടികൂടാൻ കഴിയാത്തതി​​​െൻറ ദേഷ്യത്തിലായിരുന്നു ആയമ്പാറയിലെ നാട്ടുകാർ മുഴുവൻ. ഏറെ വൈകിയാണെങ്കിലും പിടികൂടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഇനി ഇത്തരം കൊലപാതകങ്ങൾ ഉണ്ടാകാൻപാടില്ലെന്നും കണ്ണീർ തുടച്ചുകൊണ്ട്​ അവർ പറയുന്നു. ഞങ്ങൾക്ക്​ എല്ലാവർക്കും അമ്മയെപോലെയാണ്​. അവർക്ക്​ മക്കളില്ലാത്തതുകൊണ്ട്​ സ്വന്തം മക്കളെ പോലെയാണ്​ നാട്ടുകാരെ കണ്ടതെന്നും ഇവർ അനുസ്​മരിച്ചു. 

 

Tags:    
News Summary - kasaragod subaida murder; two arrested -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.