പൊതുശ്‌മശാന സംരക്ഷണം; മയ്യിച്ചയിൽ നാട്ടുകാർ രംഗത്ത്

ചെറുവത്തൂർ: വീരമലക്കുന്നിലെ മയ്യിച്ച പൊതുശ്‌മശാനം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ മയ്യിച്ച പൊതുശ്‌മശാന കമ്മിറ്റി രംഗത്ത്‌. അഞ്ഞൂറിലധികം കുടുംബങ്ങൾ സംസ്‌കാരത്തിനായി ആശ്രയിക്കുന്നത്‌ വീമലക്കുന്നിലെ പൊതുശ്‌മശാനമാണ്‌. ദേശീയപാത വികസനത്തിന്റെ ഭാഗമായി മലയുടെ ഒരുഭാഗം ഏറ്റെടുത്ത്‌ മണൽ നീക്കം ചെയ്‌തിട്ടുണ്ട്‌. എന്നാൽ, ഇതുകഴിഞ്ഞുള്ള സ്ഥലത്തും കുന്നിടിച്ച്‌ മണൽ കടത്തുകയാണ്‌. ഇത്‌ തുടർന്നാൽ വീരമലക്കുന്ന്‌ പൂർണമായും ഇല്ലാതാകുന്നതോടെ പൊതുശ്‌മശാനവും നഷ്‌ടപ്പെടും. ഇക്കോ ടൂറിസം പദ്ധതിയുൾപ്പെടെ വിഭാവനം ചെയ്‌ത സ്ഥലമാണിത്‌. അനധികൃതമായി മണ്ണിടിച്ചുനിരത്തി കടത്തുന്നത്‌ അവസാനിപ്പിക്കണമെന്നും ശ്‌മശാനം സംരക്ഷിക്കണമെന്നുമാണ്‌ ശ്‌മശാന കമ്മിറ്റിയുടെ ആവശ്യം. ഈ ആവശ്യങ്ങൾ ഉന്നയിച്ച്‌ ജില്ല കലക്ടർ, തഹസിൽദാർ, എം. രാജഗോപാലൻ എം.എൽ.എ എന്നിവർക്ക്‌ നിവേദനം നൽകിയിട്ടുണ്ട്‌.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.