കാസർകോട്: വിസിറ്റ് വിസ തട്ടിപ്പിനിറങ്ങിയവർക്കെതിരെ പൊലീസ് കേസെടുത്തു. പ്രവാസികളെ കൃത്രിമ രേഖയിൽ ഖത്തറിൽ എത്തിക്കുന്ന ട്രാവൽ ഏജൻസിക്കെതിരെയാണ് കേസെടുത്തത്. ഒരുമാസം മുമ്പ് ഖത്തറിലേക്ക് പോയ യുവാവിന്റെ പ്രശ്നത്തിൽ ഇടപെട്ട സന്നദ്ധസംഘടനവഴിയാണ് ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നിരുന്നത്. ട്രാവൽ ഏജൻസി മുഖേന വിസയെടുത്ത് പുറത്തേക്കുപോയ യുവാവ് താമസത്തിനും മറ്റും വേണ്ടി മലയാളികളെ സമീപിച്ചപ്പോഴാണ് ട്രാവൽസിന്റെ തട്ടിപ്പുവിവരം പുറത്തറിയുന്നത്. ഉളിയത്തടുക്കയിലെ ട്രാവൽ ഏജൻസി വഴി വിദേശത്ത് പോയയളുടെ രേഖകളും മറ്റും ഉപയോഗിച്ചാണ് തട്ടിപ്പ് നടന്നത്.
ഖത്തറിൽ വിസിറ്റ് വിസ അനുവദിക്കുന്നത് എ വൺ വിസ എന്നപേരിലാണ്. പ്രസ്തുതവിസയിൽ ഖത്തറിൽ വരാൻ പലരീതികളുമുണ്ട്. മുമ്പേെ ഖത്തറിൽ വന്ന ഒരാളുടെ രേഖയിൽ കൃത്രിമം കാണിച്ചാണ് യുവാവിനെ ട്രാവൽ ഏജൻസി ഖത്തറിലെത്തിച്ചത്. ഈ സംഭവത്തിലാണ് വിദ്യാനഗർ പൊലീസ് ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മധൂരിലെ ഉളിയത്തടുക്കയിൽ ട്രാവൽസ് നടത്തുന്ന പ്രതി, പരാതിക്കാരന്റെ പാസ്പോർട്ടും മറ്റ് രേഖകളും മറ്റൊരു യുവാവിന് വിസിറ്റ് വിസയിൽ പോകാൻ കുമ്പളയിലുള്ള ട്രാവൽസിന് നൽകിയെന്നാണ് പരാതിയിൽ പറയുന്നത്. 23നാണ് ഇതുസംബന്ധിച്ച പരാതി വിദ്യാനഗർ പൊലീസിൽ ലഭിക്കുന്നതും കേസ് രജിസ്റ്റർ ചെയ്യുന്നതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.