വീരമലക്കുന്നിൻ താഴ്വര അപകടാവസ്ഥയിൽ

ചെറുവത്തൂർ: മലമുകളിൽനിന്നും വെള്ളം ദേശീയപാതയിലേക്ക് വരുന്നതോടെ താഴ്വര അപകടാവസ്ഥയിൽ. ചെറുവത്തൂർ പഞ്ചായത്തിലെ വീരമലക്കുന്നിൻ മുകളിൽ നിന്നാണ് കനത്ത മഴയെ തുടർന്ന് വൻതോതിൽ വെള്ളം റോഡിലേക്ക് ഒഴുകിയെത്തുന്നത്. ദേശീയപാത വികസനത്തിനായി കുന്നി​ന്റെ വലിയൊരു ഭാഗം ഇടിച്ചുനികത്തിയിരുന്നു. ഇതിലൂടെയാണ് കനത്ത തോതിൽ വെള്ളം റോഡിലെത്തുന്നത്. വെള്ളച്ചാട്ടത്തിന് സമാനമായ രീതിയിൽ പലയിടത്തുനിന്നും വെള്ളം ഒഴുകിവരുന്നത് മയ്യിച്ചക്കും ചെക്ക്പോസ്റ്റിനും ഇടയിൽ ഗതാഗത തടസ്സമുണ്ടാക്കുന്നുണ്ട്. മലയിടിച്ചിൽ ഉണ്ടാകുമോ എന്ന ആശങ്കയിലാണ് പരിസരവാസികൾ. വീരമലക്കുന്നിൽ ടൂറിസം പദ്ധതി നടപ്പാക്കാനുള്ള നീക്കങ്ങളുമായി അധികൃതർ മുന്നോട്ടുപോകവേയാണ് വൻതോതിൽ മലയിടിച്ച് മണ്ണുകടത്തിയത്. നിലവിലെ അപകടസ്ഥിതി ടൂറിസം പദ്ധതിക്കും തിരിച്ചടിയാകും. പടം.. വീരമലക്കുന്നിൽനിന്നും ഒഴുകിയെത്തിയ വെള്ളം മയ്യിച്ച ദേശീയപാതയിൽ നിറഞ്ഞുണ്ടായ വെള്ളപ്പൊക്കം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.