വിട്ളയില്‍ ഒമ്പതുകാരനെ പീഡിപ്പിച്ച കേസിൽ ബദിയടുക്ക സ്വദേശി അറസ്റ്റില്‍

ബദിയടുക്ക: കര്‍ണാടക വിട്ളയില്‍ ഒമ്പതുവയസ്സുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ ബദിയടുക്ക സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബദിയടുക്ക നെക്രാജെ കോംബ്രാജെയിലെ ശ്രീജിത്തിനെയാണ് (27) പുത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ശ്രീജിത്ത് വിട്ളയിലെ ബന്ധുവീട്ടില്‍ പോയിരുന്നു. വൈകീട്ട് പാല്‍ കൊടുക്കാന്‍ വീട്ടില്‍ നിന്നിറങ്ങിയ ഒമ്പതുവയസ്സുകാരനെ സ്ഥലത്ത് കൊണ്ടുവിടാമെന്നുപറഞ്ഞ് ശ്രീജിത്ത് ബൈക്കില്‍ കയറ്റുകയായിരുന്നു. വിജനമായ സ്ഥലത്തെത്തിയതോടെ ശ്രീജിത്ത് ബൈക്ക് നിര്‍ത്തുകയും കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുകയും ചെയ്തുവെന്നാണ്​ കേസ്​. കുട്ടി വീട്ടിലെത്തി വിവരം പറഞ്ഞതോടെ രക്ഷിതാക്കൾ കുട്ടിയെയും കൂട്ടി പുത്തൂര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പുത്തൂര്‍ പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ്​ പ്രതിയെ അറസ്റ്റ് ചെയ്​തത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.