ലൈഫ് ഗാര്‍ഡ് അപേക്ഷ ക്ഷണിച്ചു

കാസർകോട്: ട്രോളിങ്​ നിരോധനവുമായി ബന്ധപ്പെട്ട് കടല്‍രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ലൈഫ്ഗാര്‍ഡുകളെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 20 വയസ്സിനു മുകളിലുളളവര്‍ക്ക് അപേക്ഷിക്കാം. ഗോവയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്പോര്‍ട്ട്സില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് മുന്‍ഗണന. താൽപര്യമുളളവര്‍ മേയ് 27നകം ഫോട്ടോ പതിച്ച ബയോഡാറ്റ, ആധാര്‍കാര്‍ഡ് പകര്‍പ്പ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി പാസ് ബുക്ക്, പ്രവൃത്തി പരിചയനം തെളിയിക്കുന്ന രേഖകള്‍ സഹിതം ഫിഷറിസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, ഫിഷറീസ് സ്റ്റേഷന്‍, കീഴൂര്‍, കാസര്‍കോട് -671317എന്ന വിലാസത്തിലോ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, കാഞ്ഞങ്ങാട് കാര്യാലയത്തിലോ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ 9747558835. യൂനിഫോം തയ്യല്‍ ക്വട്ടേഷന്‍ ക്ഷണിച്ചു കാസർകോട്​: പട്ടികജാതി വികസന വകുപ്പിനു കീഴില്‍ വെളളച്ചാലില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 160 നടുത്ത് വിദ്യാർഥികളുടെ മൂന്ന് സെറ്റ് യൂനിഫോം ഈ മാസം 31 നകം തയ്ച്ചുനല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ മേയ് 20നകം ലഭിക്കണം. ഫോണ്‍: 04985 262622. ഫൈബര്‍ വള്ളം ക്വട്ടേഷന്‍ ക്ഷണിച്ചു കാസർകോട്​: 2022 വര്‍ഷത്തെ ട്രോളിംഗ് നിരോധന കാലയളവില്‍ കടല്‍രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനും കടല്‍ പട്രോളിങ്ങിനുമായി ഒരു യന്ത്രവത്കൃത ഫൈബര്‍ വളളം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ഫിഷറീസ് വകുപ്പ് ക്വട്ടേഷന്‍ ക്ഷണിച്ചു. സീല്‍ചെയ്ത ക്വട്ടേഷന്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍, ഫിഷറീസ് സ്റ്റേഷന്‍, കീഴൂര്‍, കാസര്‍കോട്- 671317 എന്ന വിലാസത്തില്‍ മേയ് 25ന് ഉച്ചക്ക്​ മൂന്നിനകം ലഭിക്കണം. ഫോണ്‍ 9747558835.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.