എം.ഡി.എം.എയുമായി രണ്ടുപേർ അറസ്​റ്റിൽ

ആദൂർ: ജീപ്പില്‍ കടത്തുകയായിരുന്ന 29 ഗ്രാം എം.ഡി.എം.എയുമായി ഉദുമ-മുളിയാര്‍ സ്വദേശികളെ ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മാങ്ങാട് ആര്യടുക്കം സ്വദേശിയും ഈച്ചിലങ്കാലില്‍ താമസക്കാരനുമായ മുനീര്‍(28), മുളിയാര്‍ മൂലടുക്കത്തെ നിസാമുദ്ദീന്‍(27) എന്നിവരാണ് അറസ്റ്റിലായത്. ബംഗളൂരുവില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് എം.ഡി.എം.എ കടത്തുന്നതായി ബേക്കല്‍ ഡിവൈ.എസ്.പി സി.കെ സുനില്‍കുമാറിന് ലഭിച്ച വിവരത്തി​ൻെറ അടിസ്​ഥാനത്തിൽ ആദൂര്‍ എസ്.ഐ ഇ. രത്നാകരന്‍ പെരുമ്പളയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ്​ പ്രതികളെ പിടികൂടിയത്​. തിങ്കളാഴ്​ച വൈകീട്ട്​ നാലിനു പഞ്ചിക്കല്ലില്‍ വെച്ച് എം.ഡി.എം.എയുമായി വരുകയായിരുന്ന ജീപ്പ് തടയാന്‍ പൊലീസ്​ ശ്രമിച്ചു. പൊലീസിനെ വെട്ടിച്ച് വാഹനം കടന്നുപോയി. തുടർന്ന്​ ആദൂര്‍ കുണ്ടാര്‍ പാലത്തിൽ ടിപ്പര്‍ലോറി കുറുകെയിട്ട് ഇവരുടെ ജീപ്പ് തടഞ്ഞു. പരിശോധന നടത്തിയപ്പോൾ മുനീറിന്റെ പോക്കറ്റില്‍നിന്ന് എം.ഡി.എം.എ കണ്ടെടുക്കുകയായിരുന്നു. അഡീഷനല്‍ എസ്.ഐ മോഹനന്‍, എ.എസ്.ഐ മധുസൂദനന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ വിനോദ്, അജയ് വില്‍സണ്‍, ഗുരുരാജ്, ഹരീഷ്, സുനീഷ്, അശോകന്‍ എന്നിവരും മയക്കുമരുന്ന് വേട്ടയില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.