ഡെങ്കിപ്പനി ദിനം ആചരിച്ചു

കാസർകോട്: ദേശീയ ഡെങ്കിപ്പനി ദിനാചരണത്തിന്റെ ഭാഗമായി ജില്ല മെഡിക്കല്‍ ഓഫിസും ദേശീയ ആരോഗ്യ ദൗത്യവും ജില്ല വെക്ടര്‍ കൺട്രോള്‍ യൂനിറ്റും സംയുക്തമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. പനത്തടി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ജില്ലാതല പരിപാടിയുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് ആരോഗ്യകാര്യം സ്ഥിരം സമിതി അധ്യക്ഷ എസ്. എന്‍. സരിത നിര്‍വഹിച്ചു. പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്​ പ്രസന്ന പ്രസാദ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഷിനോജ് ചാക്കോ, പനത്തടി ഗ്രാമപഞ്ചായത്ത് ആരോഗ്യകാര്യം സ്ഥിരം സമിതി ചെയര്‍പേഴ്‌സൻ സുപ്രിയ ശിവപ്രസാദ്, ജില്ല എജുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫിസര്‍ അബ്ദുൽ ലത്തീഫ് മഠത്തില്‍ എന്നിവര്‍ സംസാരിച്ചു. ഡെപ്യൂട്ടി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എ.ടി. മനോജ് സ്വാഗതവും പാണത്തൂര്‍ കുടുംബാരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.എന്‍. വിനയകുമാര്‍ നന്ദിയും പറഞ്ഞു. വി. സുരേശന്‍ ക്ലാസ് എടുത്തു. കുടുംബശ്രീയുടെ കാൽനൂറ്റാണ്ട്; ജില്ലക്കും അഭിമാനിക്കാനേറെ - ജില്ലയിൽ കുടുംബശ്രീക്ക്​ 1,75,552 അംഗങ്ങൾ കാസർകോട്: സ്ത്രീശാക്തീകരണ ദാരിദ്ര്യ നിര്‍മാര്‍ജന മേഖലയില്‍ മാതൃകയായ കുടുംബശ്രീ കൂട്ടായ്മമക്ക് 25 വര്‍ഷം പൂര്‍ത്തിയാവുമ്പോൾ ജില്ലക്കും അഭിമാനിക്കാനേറെ. ജില്ലയിലും കുടുംബശ്രീക്ക്​ അഭിമാനകരമായ വളര്‍ച്ചയാണ് 25 വര്‍ഷം കൊണ്ട് നേടാനായത്​. ജില്ലയില്‍ 11223 കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലായി 1,75,552 പേര്‍ അംഗങ്ങളാണുള്ളത്​. കാഞ്ഞങ്ങാട് നഗരസഭയിലെ ജില്ലയിലെ ഏക ട്രാന്‍സ്ജന്‍ഡേഴ്സ് കുടുംബശ്രീ യൂനിറ്റായ സംഗമയും ഇതില്‍ ഉള്‍പ്പെടും. 25 വര്‍ഷത്തിനിടെ ജില്ലക്ക് മാത്രം നിരവധി പദ്ധതികളാണ് കുടുംബശ്രീ നടപ്പിലാക്കിയത്. ഏറ്റവും ഒടുവില്‍ സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ഭക്ഷ്യമേളയിലും ഉല്‍പന്നങ്ങള്‍ വിറ്റും നേടിയത് 17.5 ലക്ഷം രൂപയാണ്. കുടുംബശ്രീ ജില്ല മിഷന്‍ നടപ്പാക്കിയ വിവിധ പദ്ധതികള്‍ ജില്ലയിലെ സ്ത്രീകളുടെ സ്വയംപര്യാപ്തത വര്‍ധിപ്പിക്കാനും സ്ത്രീ ശാക്തീകരണം ഊട്ടിയുറപ്പിക്കാനും വലിയ രീതിയിലാണ് സഹായകരമായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.