ആവേശമായി സ്ത്രീശക്തി കലാജാഥ

കാസർകോട്: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ലിംഗ അസമത്വത്തിനുമെതിരെ കുടുംബശ്രീ ജില്ല മിഷന്റെ നേതൃത്തില്‍ നടത്തിയ സ്ത്രീശക്തി കലാജാഥക്ക് നാടെങ്ങും ഗംഭീര വരവേല്‍പ്. ദൃശ്യ -സംഗീതാവിഷ്‌കാരത്തിലൂടെ സമൂഹത്തെ നവീകരിച്ച് ഒരു സ്ത്രീപക്ഷ നവകേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീ സ്ത്രീശക്തി കലാജാഥ അരങ്ങേറിയത്. 2022 മാര്‍ച്ച് 10 മുതല്‍ 23 വരെ ജില്ലയിലെ 50 കേന്ദ്രങ്ങളില്‍ സ്ത്രീശക്തി കലാജാഥ പര്യടനം നടത്തി. കുടുംബശ്രീ രംഗശ്രീ ടീമിലെ 12 അംഗങ്ങളാണ് നാടകവും സംഗീതശില്പവുമടങ്ങുന്ന കലാജാഥ അവതരിപ്പിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.