കുമ്പള സി.എച്ച്.സിയില്‍ ഡെങ്കിപ്പനി ദിനാചരണം

കുമ്പള: സി.എച്ച്.സിയുടെ ആഭിമുഖ്യത്തില്‍ ​െഡങ്കിപ്പനി ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ നടത്തി. സെമിനാര്‍, കൊതുക് സാന്ദ്രതാ പഠനം, ഉറവിട നശീകരണം എന്നിവ നടത്തി. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ അഷ്‌റഫ് കര്‍ളെ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി ഒരാഴ്ച നീളുന്ന ബോധവത്കരണ പരിപാടികളും വാര്‍ഡ് ശുചിത്വ സമിതികളുടെ ആഭിമുഖ്യത്തില്‍ പൊതുഇടങ്ങളിലെ ശുചീകരണം, കൊതുക് ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തും. കുമ്പള ഹെല്‍ത്ത് ബ്ലോക്കിലെ ആരിക്കാടി, മധൂര്‍, പുത്തിഗെ, ബദിയഡുക്ക, പെര്‍ള, കുമ്പഡാജെ, ബെള്ളൂര്‍ തുടങ്ങിയ ആരോഗ്യ സ്ഥാപനങ്ങളിലും കൊതുക് ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളും ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചു. എല്ലാ വെള്ളിയാഴ്ചകളിലും സ്‌കൂളുകളിലും ശനിയാഴ്ച ഓഫിസുകളിലും ഞായറാഴ്ച വീടുകളിലും ഡ്രൈ ഡെ ആചരിക്കും. ആശുപത്രി വികസന സമിതി അംഗം ലക്ഷമണ പ്രഭു അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. ദിവാകരറൈ, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി. അഷ്‌റഫ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആദര്‍ശ് എന്നിവര്‍ സംസാരിച്ചു. ഫോട്ടോ: കുമ്പള സി.എച്ച്.സിയില്‍ നടന്ന ദേശീയ ഡെങ്കിപ്പനി ദിനാചരണപരിപാടി കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ അഷ്‌റഫ് കര്‍ളെ ഉദ്ഘാടനം ചെയ്യുന്നു. ഡെങ്കിപ്പനി ദിനാചരണം കള്ളാര്‍: പഞ്ചായത്തില്‍ ഡെങ്കിപ്പനി ദിനാചരണം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണന്‍ ഉദ്ഘാടനം ചെയ്തു. ജില്ല വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റിലെ ബയോളജിസ്റ്റ് ഇ. രാധാകൃഷ്ണന്‍ നായർ അധ്യക്ഷത വഹിച്ചു. ആരോഗ്യവകുപ്പ് ജീവനക്കാര്‍, ആശ വര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ അടങ്ങുന്ന ടീമുകള്‍ വീടുകളില്‍ കയറി ഉറവിട നശീകരണവും ബോധവത്കരണവും നടത്തി. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം. വേണുഗോപാലന്‍, പൂടംകല്ല് ആശുപത്രിയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ശ്രീകുമാര്‍, നിഷോ കുമാര്‍, ജെ.എച്ച്.ഐ ജോബി ജോര്‍ജ്, ജെ.പി.എച്ച്.എന്‍ ലീന എന്നിവര്‍ നേതൃത്വം നല്‍കി. ഫോട്ടോ: കള്ളാര്‍ പഞ്ചായത്തില്‍ ഡെങ്കിപ്പനി ദിനാചരണം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണന്‍ ഉദ്ഘാടനം ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.