കെ-റെയിൽ കുറ്റിക്ക് റീത്തുവെച്ച് യൂത്ത് കോൺഗ്രസ്

കാഞ്ഞങ്ങാട്: കെ-റെയിൽ കുറ്റി സ്ഥാപിക്കുന്നത് സർക്കാർ നിർത്തിയതായി പ്രഖ്യാപിച്ച സാഹചര്യത്തിൽ ജനങ്ങളുടെ കിടപ്പാടം നഷ്ടപ്പെടുത്തുന്ന സിൽവർ ലൈനിന് ആദരാഞ്ജലികൾ അർപ്പിച്ച് യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷന് മുന്നിൽ പ്രതീകാത്മക കെ-റെയിൽ കുറ്റിക്ക് റീത്ത് വെച്ചു. സാമൂഹികാഘാത പഠനം കഴിയാതെ ഇനി കുറ്റിയിടില്ലെന്ന് സർക്കാർ പ്രഖ്യാപനം വൈകി ഉദിച്ച വിവേകമാണെന്ന് സമരം ഉദ്ഘാടനം ചെയ്ത യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് ബി.പി. പ്രദീപ്കുമാർ പറഞ്ഞു. ജില്ല വൈസ് പ്രസിഡന്റ് മനാഫ് നുള്ളിപ്പാടി അധ്യക്ഷത വഹിച്ചു. knhd k rail reeth congress : യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷന് മുന്നിൽ പ്രതീകാത്മക കെ-റെയിൽ കുറ്റിക്ക് റീത്ത് വെച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.