പാലായി ഷട്ടറുകൾ തുറന്നു; ജാഗ്രതയോടെ തീരം

നീലേശ്വരം: കാര്യങ്കോട് പുഴയിൽ ജലനിരപ്പുയർന്ന സാഹചര്യത്തിൽ പാലായി ഷട്ടർ കം ബ്രിഡ്ജ് ഷട്ടറുകൾ തുറന്നു. വ്യാഴാഴ്ച രാവിലെ 11.15 ഘട്ടം ഘട്ടമായാണ് തുറന്നത്. പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. നീലേശ്വരം നഗരസഭ, പടന്ന, ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ളവർക്കാണ് ജാഗ്രത നിർദേശം നൽകിയത്. മാങ്ങോട് ചെക്ക് ഡാം തുറന്നതാണ് പെട്ടെന്ന് ജലനിരപ്പുയരാൻ കാരണമായത്. അണക്കെട്ടിന്‍റെ സമീപ പ്രദേശങ്ങളിൽ വെള്ളം കയറാൻ തുടങ്ങിയതാണ് ഷട്ടർ ഉയർത്താൻ കാരണം.18 ചെറുഷട്ടറുകളിൽ 15 എണ്ണമാണ് ഉയർത്തിയത്. ജലസേചന വകുപ്പ് എൻജിനീയറുടെ മേൽനോട്ടത്തിലാണ് ഷട്ടറുകൾ ഉയർത്തിയത്. അടുത്ത വേനലിൽ ഉപ്പ് വെള്ളം കയറുമ്പോൾ മാത്രമേ ഇനി ഷട്ടർ തുറക്കൂ. palayiനീലേശ്വരം പാലായി അണക്കെട്ട് ഷട്ടറുകൾ തുറന്നപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.