കോൺഗ്രസ് പ്രകടനം

കാസർകോട്: കെ.പി.സി.സി പ്രസിഡന്റിനെ കേസിൽ കുടുക്കി തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സി.പി.എം ഗൂഢാലോചന ജനങ്ങൾ തിരിച്ചറിയുമെന്ന് ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ. കേസിൽ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനവും യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് കെ.പി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ വിനോദ് കുമാർ പള്ളയിൽ വീട്, പി.വി. സുരേഷ്, നേതാക്കളായ വി. ഗോപി, മാധവൻ നായർ, മധുസൂദനൻ ബാലൂർ, എൻ.കെ. രത്നാകരൻ, എം. കുഞ്ഞികൃഷ്ണൻ, കെ.പി. മോഹനൻ, കെ.കെ. ബാബു, മഹിള കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്റ് സി. ശ്യാമള, ടി.വി. ശ്യാമള, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷൈജ, പ്രമോദ് കെ. രാം, എച്ച്. ബാലൻ, സുരേഷ് ബാബു എന്നിവർ സംസാരിച്ചു. dcc കെ.പി.സി.സി പ്രസിഡന്റിനെ കേസിൽ കുടുക്കിയതിൽ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.