ഫ്ലാഷ് മോബ് സംഘടിപ്പിച്ചു

കാസർകോട്: എന്റെ കേരളം പ്രദര്‍ശനമേളയോടനുബന്ധിച്ച് പടന്നക്കാട് കാര്‍ഷിക കോളജിലെ വിദ്യാർഥിനികള്‍ ഫ്ലാഷ് മോബ് നടത്തി. കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻഡിലും പുതിയ കോട്ടയിലുമായാണ് ഫ്ലാഷ് മോബ് നടത്തിയത്. FLASHMOB എന്റെ കേരളം പ്രദര്‍ശനമേളയോടനുബന്ധിച്ച് പടന്നക്കാട് കാര്‍ഷിക കോളജിലെ വിദ്യാർഥിനികള്‍ നടത്തിയ ഫ്ലാഷ് മോബ് അപേക്ഷ ക്ഷണിച്ചു കാസര്‍കോട്: കുടുംബകോടതിയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ അഡീഷനല്‍ കൗണ്‍സിലര്‍മാരുടെ പാനല്‍ തയാറാക്കുന്നതിന് അര്‍ഹരായവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത സോഷ്യല്‍ വര്‍ക്കിലുള്ള മാസ്‌റ്റേഴ്‌സ് ഡിഗ്രി / സൈക്കോളജിയില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി. ഫാമിലി കൗണ്‍സലിങ്ങില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം. അപേക്ഷകള്‍ മേയ് 12ന് വൈകീട്ട് മൂന്നിനകം കാസര്‍കോട് കുടുംബകോടതി ഓഫിസില്‍ ലഭിക്കണം. അപേക്ഷയോടൊപ്പം പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സല്‍ പകര്‍പ്പുകളും ഫോണ്‍ നമ്പറും ഇ-മെയിലും ഉണ്ടായിരിക്കണം. അസി. പ്രഫസര്‍ ഒഴിവ് കാസർകോട്: തൃക്കരിപ്പൂര്‍ എൻജിനീയറിങ് കോളജില്‍ സിവില്‍ എൻജിനീയറിങ്, കമ്പ്യൂട്ടര്‍ സയന്‍സ് ആൻഡ് എൻജിനീയറിങ് എന്നീ ബ്രാഞ്ചുകളില്‍ അസി. പ്രഫസര്‍ ഒഴിവുണ്ട്. മേയ് ആറിന് രാവിലെ 10.30നകം പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. മുന്‍പരിചയം അഭികാമ്യം. ഫോണ്‍: 04672 250377.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.