കാ​സ​ർ​കോ​ട്: സം​സ്ഥാ​ന തു​റ​മു​ഖ-​ഫി​ഷ​റീ​സ് വ​കു​പ്പ് കോ​യി​പ്പാ​ടി വി​ല്ലേ​ജി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ആ​വി​ഷ്ക​രി​ച്ച പു​ന​ര​ധി​വാ​സ പ​ദ്ധ​തി ‘പു​ന​ർ​ഗേ​ഹം’​പാ​ർ​പ്പി​ട​ സ​മു​ച്ച​യ പ്ര​വൃ​ത്തി ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന​താ​യി പ​രാ​തി. ക​ട​ൽ​ക്ഷോ​ഭ​ത്തി​ൽ​നി​ന്ന് ക​ര​ക​യ​റാ​നും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളു​ടെ ജീ​വി​ത​സാ​ഹ​ച​ര്യം ഉ​യ​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യുമുള്ളതാണ് പദ്ധതി.

കോ​യി​പ്പാ​ടി വി​ല്ലേ​ജി​ൽ നാ​രാ​യ​ണ​മം​ഗ​ല​ത്താ​ണ് സം​സ്ഥാ​ന തു​റ​മു​ഖ-​ഫി​ഷ​റീ​സ് വ​കു​പ്പ് സം​യു​ക്ത​മാ​യി 22.05 കോ​ടി രൂ​പ ചെ​ല​വി​ൽ പാ​ർ​പ്പി​ട​സ​മു​ച്ച​യം പ​ണി​യു​ന്ന​ത്. 2021ലാ​ണ് ഇ​തി​ന്റെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്. 2024ഓ​ടെ പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​ന​മെ​ങ്കി​ലും വ​ർ​ഷം മൂ​ന്ന് പി​ന്നി​ട്ടി​ട്ടും പ​കു​തി ജോ​ലി​പോ​ലും ഇ​തു​വ​രെ​യാ​യി​ട്ടി​ല്ല എ​ന്ന​താ​ണ് പ​രാ​തി. നി​ർ​മാ​ണ​പു​രോ​ഗ​തി വി​ല​യി​രു​ത്തി​യാ​ൽ 2026ലെ​ങ്കി​ലും പ​ണി പൂ​ർ​ത്തി​യാ​കു​മോ എ​ന്ന​തും സം​ശ​യ​മാ​ണ്.കു​മ്പ​ള​യി​ൽ മാ​ത്രം 120 പാ​ർ​പ്പി​ട​സ​മു​ച്ച​യ​മാ​ണ് നി​ർ​മി​ക്കു​ന്ന​ത്.

10 ല​ക്ഷം രൂ​പ യൂ​നി​റ്റ് ചെ​ല​വ് വ​രു​ന്ന 120 ഫ്ലാ​റ്റി​നാ​യാ​ണ് സ​ർ​ക്കാ​ർ ഫ​ണ്ട്‌ അ​നു​വ​ദി​ച്ചി​രു​ന്ന​ത്. 480 ച​തു​ര​ശ്ര​യ​ടി വി​സ്തൃ​തി​യി​ൽ ര​ണ്ട് കി​ട​പ്പു​മു​റി, അ​ടു​ക്ക​ള, ഹാ​ൾ, ശു​ചി​മു​റി സൗ​ക​ര്യ​ങ്ങ​ളാ​ണ് ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. അം​ഗ​ൻ​വാ​ടി കെ​ട്ടി​ടം, ചു​റ്റു​മ​തി​ൽ നി​ർ​മാ​ണം, കു​ടി​വെ​ള്ള പ​ദ്ധ​തി, മ​ലി​ന​ജ​ല ട്രീ​റ്റ്മെ​ന്റ് പ്ലാ​ന്റ് എ​ന്നി​വ​യും പ​ദ്ധ​തി​യി​ൽ ഇ​ടം​പി​ടി​ച്ചി​രു​ന്നു. പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ന് സ​മീ​പ​ത്താ​യി ആ​രോ​ഗ്യ കേ​ന്ദ്ര​വും വാ​യ​ന​ശാ​ല​യും ക​ളി​സ്ഥ​ല​വും സ്ഥാ​പി​ക്കാ​നു​ള്ള സാ​ധ്യ​ത​യും പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ സൂ​ചി​പ്പി​ച്ചി​രു​ന്നു. പ​ദ്ധ​തി വൈ​കു​ന്ന​തി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നു​വ​ന്നി​ട്ടു​ണ്ട്. ജി​ല്ല​യി​ലെ മ​റ്റു​ള്ള വി​ക​സ​ന​പ​ദ്ധ​തി​ക​ൾ​ക്കൊ​ക്കെ​യു​ണ്ടാ​യ അ​വ​സ്ഥ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക്കും ഉ​ണ്ടാ​വ​രു​തെ​ന്നാ​ണ് അ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Tags:    
News Summary - Rehabilitation-Plan-Fisher-man

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.