ഉദുമ: പ്രാഥമിക സഹകരണ സംഘങ്ങളിലെ ജീവനക്കാർക്ക് പെൻഷൻ നൽകുന്നതും ഡി.എ നിർത്തലാക്കിയതിലെ വിവേചനം ആരോപിക്കുന്നതുമായ ഹരജിയിൽ ഹൈകോടതി സർക്കാറിൻെറ വിശദീകരണം തേടി. വിവേചനം അവസാനിപ്പിക്കണമെന്നും1994ലെ കേരള സ്റ്റേറ്റ് കോ ഓപറേറ്റിവ് സെൽഫ് ഫിനാൻസിങ് പെൻഷൻ സ്കീമിൽ അംഗങ്ങളായ തങ്ങൾക്ക് ഉയർന്ന പെൻഷന് അവകാശമുണ്ടെന്ന് പ്രഖ്യാപിക്കണമെന്നും തുച്ഛമായി കിട്ടിക്കൊണ്ടിരുന്ന ഡി.എ നിർത്തലാക്കിയത് പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് കേരള പ്രൈമറി കോഓപറേറ്റിവ് സർവിസ് പെൻഷനേഴ്സ് അസോസിയേഷനും സംഘടനയുടെ നേതാക്കളായ സ്വാമിനാഥൻ, വി.ആർ. ഭാസ്കരൻ, കൊപ്പൽ പ്രഭാകരൻ, എം.കെ. ജോർജ് എന്നിവർ ഉൾപ്പെടെ നൽകിയ ഹരജിയാണ് ജസ്റ്റിസ് പി. ഗോപിനാഥ് പരിഗണിച്ചത്. പെൻഷൻ സ്കീമിലേക്ക് 22 ലക്ഷം രൂപ അടച്ച പ്രാഥമിക സഹകരണ സംഘത്തിലെ ജീവനക്കാരന് 17,850 രൂപ ലഭിക്കുമ്പോൾ 8.91ലക്ഷം മാത്രം അടച്ച ജില്ല സഹകരണ ബാങ്കിലെ ജീവനക്കാരന് 20,825 രൂപ കിട്ടുന്നതായി ഹരജിയിൽ പറയുന്നു. പ്രാഥമിക സഹകരണ സംഘങ്ങളിലെ ജീവനക്കാർക്കും ഉയർന്ന പെൻഷൻ നൽകണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. udume pension order സഹകരണ പെൻഷൻ സംബന്ധിച്ച ഹൈകോടതി ഉത്തരവ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.