കാസർകോട്: കെ.എസ്.എ കാമത്ത് ആൻഡ് സൺസ് കാഷ്യൂ ഫാക്ടറിയിലെ തൊഴിലാളികളോട് മാനേജ്മെന്‍റ് കാണിക്കുന്ന ഏകപക്ഷീയമായ ദ്രോഹ നടപടിയിൽ കാഷ്യൂ ഫാക്ടറി വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു.) ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. യൂനിയൻ നേതൃത്വവുമായി ആലോചിക്കാതെ തൊഴിലാളികളെ മാത്രം വിളിച്ചുവരുത്തി മാനേജ്മെന്‍റ് പറയുന്ന വ്യവസ്ഥകൾ സമ്മതിപ്പിക്കുന്ന അനുഭവങ്ങൾ അടുത്തകാലത്തായി പലപ്പോഴും ഉണ്ടായിട്ടുണ്ട്. ഏറ്റവും ഒടുവിൽ മാർച്ച് മാസത്തിലെ തൊഴിലാളികൾ ജോലി ചെയ്തതിൻെറ കൂലി ഏപ്രിൽ മാസത്തിൽ അവരുടെ അക്കൗണ്ടിൽ നിക്ഷേപിച്ചപ്പോൾ നിരവധി തൊഴിലാളികൾക്ക് ആയിരക്കണക്കിന് രൂപ കുറവുണ്ടായി. പിന്നീട് തൊഴിലാളികളെ ഭീഷണിപ്പെടുത്തി വേജസ് രജിസ്റ്ററിൽ ഒപ്പിടുവിക്കുന്ന സ്ഥിതിയും ഉണ്ടായി. 20 ദിവസം ജോലി ചെയ്താൽ ഒരു അവധി എന്ന വാർഷിക അവധി വേതനം വർഷത്തിൽ 240 ഹാജർ തികയാത്ത തൊഴിലാളികൾക്ക് ഇപ്പോൾ മാനേജ്മെന്‍റ് നിഷേധിക്കുന്നു. ഇപ്പോഴത്തെ മാനേജിങ് പാർട്ട്ണറുടെ മുൻഗാമികളായിട്ടുള്ള ബഹുമാന്യ വ്യക്തികൾ നിരവധി വർഷകാലം സ്ഥാപനം നടത്തിയപ്പോൾ ചെയ്ത ജോലിയുടെ കൂലി നിഷേധിക്കുന്ന അനുഭവം ഉണ്ടായിട്ടില്ല. ഇത്തരം പ്രവണതകൾ ഈ അടുത്ത കാലത്താണ് തുടർച്ചയായി കണ്ടുവരുന്നത്. ഇക്കാര്യത്തിൽ യൂനിയൻ ജില്ല കമ്മിറ്റി യോഗം പ്രതിഷേധിച്ചു. യോഗത്തിൽ സി.ഐ.ടി.യു. ജില്ല ജനറൽ സെക്രട്ടറി ടി.കെ. രാജൻ, ഏരിയ സെകട്ടറി പി.വി. കുഞ്ഞമ്പു, റിത്ത ഡി, എ.പി. സവിത, സുജാത അമ്പലത്തറ എന്നിവർ സംസാരിച്ചു. പ്രസിഡന്‍റ് എ.വി. കുഞ്ഞമ്പു അധ്യക്ഷത വഹിച്ചു. കെ. ഭാസ്കരൻ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.