'എന്റെ കേരളം' മേളയില്‍ നേട്ടം കൊയ്ത് കുടുംബശ്രീ; 17.5 ലക്ഷം രൂപയുടെ വിറ്റുവരവ്

കാസർകോട്: കാഞ്ഞങ്ങാട് അലാമിപ്പള്ളിയില്‍ സംഘടിപ്പിച്ച 'എന്‍റെ കേരളം' പ്രദര്‍ശന വിപണന മേളയില്‍ നേട്ടം കൊയ്ത് കുടുംബശ്രീ. മേളയില്‍ കുടുംബശ്രീ സംരംഭകര്‍ നേടിയെടുത്തത് ലക്ഷങ്ങളുടെ വരുമാനം. 17,51,353 രൂപയുടെ വിറ്റുവരവാണ് കുടുംബശ്രീ നേടിയത്. ആകെ ലഭിച്ച 18 സ്റ്റാളുകളില്‍ അമ്പതോളം സംരംഭകരാണ് പ്രദര്‍ശന വിപണന മേളയിലും ഭക്ഷ്യമേളയിലും പങ്കെടുത്തത്. കുടുംബശ്രീ മിഷന്‍റെ ബ്രാന്‍ഡഡ് ഉൽപന്നമായ കെശ്രീ ഐസ്ക്രീമിനും മേളയില്‍ സ്വീകാര്യതയേറി. സഫലം കശുവണ്ടി, ബേക്കറി ഇനങ്ങള്‍, ഹാന്‍ഡില്‍ ക്രാഫ്റ്റ്സ്, പാല്‍ ഉൽപന്നങ്ങള്‍, ഡിറ്റര്‍ജന്റ്സ്, തേന്‍, തുണിത്തരങ്ങള്‍, പ്ലാന്റ് നഴ്സറി, ചവിട്ടി തുടങ്ങിയവ കൂടാതെ സേവനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാന്ത്വനം, മാട്രിമോണി എന്നിവയും മേളയില്‍ പങ്കെടുത്തു. മികച്ച വിപണന സ്റ്റാളിനുള്ള പുരസ്‌കാരവും കുടുംബശ്രീ ജില്ല മിഷന്‍ സ്വന്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.