എൻ.സി.പി നവാഗത സംഗമം 19 ന് തൃക്കരിപ്പൂരിൽ

കാസർകോട്​: എൻ.സി.പി. നവാഗത സംഗമം ഈ മാസം 19ന്​ തൃക്കരിപൂരിൽ നടക്കുമെന്ന്​ പാർട്ടി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വിവിധ പാർട്ടികളിൽനിന്നും എൻ.സി.പിയിലെത്തുന്ന ആയിരത്തോളം പേർക്ക്​ സ്വീകരണം നൽകും. തങ്കയം മുക്കിൽനിന്നും വൈകുന്നേരം 3:30 ന് നവാഗതരെ ആനയിച്ചുകൊണ്ട്​ പ്രകടനം നടക്കും. പൊതുസമ്മേളനം സംസ്ഥാന പ്രസിഡൻറ്​ പി.സി. ചാക്കോ ഉദ്​ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ ഹാഷിം അരിയിൽ അധ്യക്ഷത വഹിക്കും. വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ മഹിള കോൺഗ്രസ് ദേശീയ അധ്യക്ഷ ഡോ. ഫൗസിയ ഖാൻ എം.പി എന്നിവർ പ്രസംഗിക്കും. ലക്ഷ്വദ്വീപ് എം.പി. മുഹമ്മദ് ഫൈസൽ, ദേശീയ സെക്രട്ടറി പിതാംബരൻ മാസ്റ്റർ, തോമസ് കെ. തോമസ് എം.ൽ.എ, എം.പി. സുരേഷ് ബാബു, കെ.ഫ്.ഡി.സി. ചെയർപേഴ്സൻ ലതിക സുഭാഷ്, എം.പി. മുരളി സംബന്ധിക്കും. വാർത്തസമ്മേളനത്തിൽ എൻ.സി.പി. സംസ്ഥാന സെക്രട്ടറി എം.പി. മുരളി, ഹാഷിം അരിയിൽ, ജില്ല പ്രസിഡൻറ്​ രവി കുളങ്ങര, കരീം ചന്ദേര, സി. ബാലൻ, സി.ബി. വസന്തകുമാർ, ഉബൈദുല്ല കടവത്ത് എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.