കാസർകോട്: ജില്ലയിലെ ഏറ്റവും വലിയ ലൈവ് സംഗീത പരിപാടി ജനുവരി 13ന് വൈകിട്ട് അഞ്ചുമുതൽ നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 1 എം നൈറ്റ് എന്ന് പേരിട്ട പരിപാടി വിദ്യാനഗർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടനും സംവിധായകനുമായ രമേശ് പിഷാരടി ഉദ്ഘാടനം ചെയ്യും.
ഡാബ്സി, ബേബി ജീൻ, റിബിൻ റിച്ചാർഡ്, മാപ്പിളപ്പാട്ട് ഗായകരായ സജിലി സലിം ആൻഡ് സംഘം, പ്രശസ്‌ത നർത്തകി അന്ന പ്രസാദ് സംഘം ഉൾപ്പടെയുള്ള താരനിരയാണ് എത്തുന്നത്. ശ്രീവിദ്യ മുല്ലച്ചേരിയാണ് പരിപാടിയുടെ അവതാരിക.
വാർത്ത സമ്മേളനത്തിൽ മാനേജ്മെന്‍റ് പ്രതിനിധികളായ മുഹാസ്, ലാസിം അബൂബക്കർ, ആതിഷ അബ്ദുല്ല, സാഹിൽ മുനിസ് കുന്നിൽ, ശംറാൻ തെരുവത്ത് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.