പാലക്കുന്ന്: പ്ലസ് ടു കഴിഞ്ഞ് തുടർപഠനത്തിന് പോകാതെ പി. എസ്. സി കോച്ചിങ്ങിനും കമ്പ്യൂട്ടർ പഠനത്തിനും പോകുന്ന പയ്യൻ എന്നതിലുപരി പട്ടത്താനം അങ്കകളരിയിലെ അജിത്തിനെ പുറംലോകം അറിയുന്നത് ഏതാനും ദിവസം മുമ്പാണ്. പലരും പറമ്പിലേക്ക് വലിച്ചെറിയുന്ന പാഴ് വസ്തുക്കൾകൊണ്ട് പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിലെ പ്രവേശന കവാടത്തിലെ രാജഗോപുരത്തിന്റെ ചെറുമാതൃക നിർമിച്ച് നാട്ടുകാരുടെ ൈകയടി നേടിയിരിക്കുകയാണ് ഓട്ടോ ഡ്രൈവർ കെ. വാസുവിന്റെയും കെ. രമണിയുടെയും മകൻ വി.അജിത് എന്ന 18 കാരൻ.
കരിപ്പോടിയിൽ പിതാവിന്റെ തറവാടായ തെല്ലത്ത് വീട്ടിൽ പുത്തരികൊടുക്കൽ അടിയന്തരത്തിന് അജിത് എത്തിയത് ഒരു മാസംകൊണ്ട് പണിത കൊച്ചു ഗോപുരവും കൊണ്ടായിരുന്നു.
പാലക്കുന്നിലെ രാജഗോപുരത്തിലെ വിഷ്ണു, ഗണപതി ശിവ, പാർവതി തുടങ്ങിയ ഒട്ടേറെ ദൈവ സങ്കൽപരൂപങ്ങൾ കളമ ണ്ണിൽ ഉണ്ടാക്കി ഗോപുരത്തിൽ ഒട്ടിച്ചു. അതുതന്നെയാണ് അജിത് നിർമിച്ച ഗോപുരത്തിന്റെ ചാരുത കൂട്ടുന്നതും. ചെറുപ്പത്തിൽതന്നെ ഈ കൊച്ചു കലാകാരൻ വിവിധ തെയ്യങ്ങളടക്കം ഒട്ടേറെ കമനീയ കലാരൂപങ്ങൾ സ്വന്തം കരവിരുതിൽ ഉണ്ടാക്കിയിട്ടുണ്ട്. ഇവ പലർക്കും നൽകിയെങ്കിലും വിൽപനക്കോ പ്രദർശനത്തിനോ ഇതുവരെ നൽകിയിട്ടില്ല. ലോക്ഡൗൺ കാലത്താണ് ഏറെ കലാരൂപങ്ങൾ ഉണ്ടാക്കിയത്. എല്ലാം പാഴ് വസ്തുക്കളിൽ. തെല്ലത്ത് വീട്ടിലെ ചുമരിൽ വിഷ്ണുമൂർത്തി, ചാമുണ്ഡി, മുത്തപ്പൻ, വയനാട്ടുകുലവൻ തുടങ്ങിയ തെയ്യരൂപങ്ങളും അജിത്തിന്റെ വകയിലുണ്ട്. സിമന്റ് ഉപയോഗിച്ച് അജിത് നിർമിച്ച അതിമനോഹരമായ ഒരു ആനയും ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.