വിദ്യാർഥിക്കു നേരെ വധശ്രമം; രണ്ടു പേർ അറസ്റ്റിൽ

വിദ്യാർഥിക്കു നേരെ വധശ്രമം; രണ്ടു പേർ അറസ്റ്റിൽ

കാ​ഞ്ഞ​ങ്ങാ​ട്: വി​ദ്യാ​ർ​ഥി​ക്കു​നേ​രെ കോ​ള​ക്കു​പ്പി​കൊ​ണ്ട് ത​ല​ക്ക​ടി​ച്ച് ആ​ക്ര​മ​ണം.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു പേ​രെ അ​റ​സ്റ്റ് ചെ​യ്തു. കു​ശാ​ൽ​ന​ഗ​റി​ലെ ആ​ദി​ൽ റ​ഹ്മാ​ൻ (18), ഇ​ട്ട​മ്മ​ലി​ലെ അ​ബ്റാ​ർ (18) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഹോ​സ്ദു​ർ​ഗ് പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​പി. ഷൈ​നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. വി​ദ്യാ​ർ​ഥി​യു​ടെ പ​രാ​തി​യി​ൽ 37 പേ​ർ​ക്കെ​തി​രെ ന​ര​ഹ​ത്യാ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു.

ചി​ത്താ​രി വ​ട​ക്ക​ൻ വ​ള​പ്പി​ൽ മു​ഹ​മ്മ​ദ് ഷു ​ഹാ​ദി​ന് (18) നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ട് 3.20ന് ​നോ​ർ​ത്ത് ചി​ത്താ​രി ബ​സ് സ്റ്റോ​പ്പി​ന് അ​രി​കി​ലാ​ണ് ആ​ക്ര​മ​ണം. കോ​ള​ക്കു​പ്പി കൊ​ണ്ട് ത​ല​ക്ക​ടി​ക്കു​ക​യും ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഷു ​ഹാ​ദി​ൻ ച​ട്ട​ഞ്ചാ​ലി​ലെ വി​ദ്യാ​ർ​ഥി​യാ​ണ്. അ​റ​സ്റ്റി​ലാ​യ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

ഉ​നൈ​സ്, ആ​ദി​ൽ, അ​ബ്റാ​ർ, ഫ​ർ​സാ​ൻ, മി​ദ് ലാ​ജ്, ഫൈ​സ​ൽ, ന​ബാ​ൻ ഉ​ൾ​പ്പെ​ടെ 37 പേ​ർ​ക്കെ​തി​രെ​യാ​ണ് ജാ​മ്യ​മി​ല്ല വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്ത​ത്.

Tags:    
News Summary - Attempt to kill the student; Two people were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.