കാസർകോട്: മധൂർ പഞ്ചായത്തിൽ വോട്ടർ പട്ടിക അച്ചടിയുമായി ബന്ധപ്പെട്ട് അഴിമതി ആരോപണത്തെ തുടർന്ന് വിജിലൻസ് റെയ്ഡ്. യു.ഡി.എഫ് നൽകിയ പരാതിയിൽ പഞ്ചായത്ത് ഓഫിസിൽ മണിക്കൂറുകളോളം റെയ്ഡ് നടത്തി. 50000 രൂപ ചെലവ് വരുന്ന അച്ചടി പകർപ്പ് എടുക്കാൻ 809000 രൂപയുടെ രേഖയുണ്ടാക്കിയെന്നാണ് പരാതി. രേഖകൾ സഹിതം യു.ഡി.എഫ് മധൂർ പഞ്ചായത്ത് കമ്മിറ്റി വിജിലൻസിന് നൽകിയ പരാതിയിലാണ് പരിശോധന.
തദ്ദേശ സ്ഥാപനങ്ങളുടെ വോട്ടർ പട്ടിക പുതുക്കാൻ 2023 ഒക്ടോബറിൽ തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കമീഷന്റെ വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്തു കോപ്പിയെടുക്കേണ്ട പ്രവൃത്തിക്കാണ് ഇത്രയും തുക തട്ടിയെടുത്തതെന്നാണ് ആരോപണം.
സംഭവത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പഞ്ചായത്തംഗങ്ങൾ കൗൺസിൽ യോഗ ഹാളിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു.
മധൂർ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിന് മുന്നിൽ ധർണയും സംഘടിപ്പിച്ചിരുന്നു. വിജിലൻസ് നടത്തിയ പരിശോധനയിൽ രേഖകൾ പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.