അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ ഫി​ഷ​റീ​സ് വ​കു​പ്പ് പി​ടി​കൂ​ടി​യ ക​ർ​ണാ​ട​ക ബോ​ട്ട്

അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം: ക​ർ​ണാ​ട​ക ബോ​ട്ടി​ന് 2.5 ല​ക്ഷം രൂ​പ പി​ഴ

നീ​ലേ​ശ്വ​രം: തീ​ര നി​യ​മം ലം​ഘി​ച്ച് അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ ക​ർ​ണാ​ട​ക ബോ​ട്ട് പി​ടി​കൂ​ടി ഫി​ഷ​റീ​സ് വ​കു​പ്പ് 2.5 ല​ക്ഷം രൂ​പ പി​ഴ​യീ​ടാ​ക്കി. കോ​സ്റ്റ​ൽ പൊ​ലീ​സ്, മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്റ്, ഫി​ഷ​റീ​സ് വ​കു​പ്പ് എ​ന്നി​വ​ർ ന​ട​ത്തി​യ രാ​ത്രി​കാ​ല പ​ട്രോ​ളി​ങ്ങി​ലാ​ണ് ബോ​ട്ട് പി​ടി കൂ​ടി​യ​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി ഒ​ഴി​ഞ്ഞ​വ​ള​പ്പ് തീ​ര​ത്തു​നി​ന്ന് നാ​ലു നോ​ട്ടി​ക്ക​ൽ മൈ​ലി​നു​ള്ളി​ൽ തീ​ര​ത്തോ​ടു ചേ​ർ​ന്ന് രാ​ത്രി​കാ​ല ട്രോ​ളി​ങ് ന​ട​ത്തി​യ​തി​ന് കേ​ര​ള സ​മു​ദ്ര മ​ത്സ്യ​ബ​ന്ധ​ന നി​യ​ന്ത്ര​ണ നി​യ​മ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി.

ക​ർ​ണാ​ട​ക ഉ​ഡു​പ്പി​യി​ൽ​നി​ന്നു​ള്ള സീ ​ഡ​യ​മ​ണ്ട് ബോ​ട്ട് ഉ​ട​മ​ക്കെ​തി​രെ​യാ​ണ് അ​ഡ്ജു​ഡി​ക്കേ​ഷ​ൻ ന​ട​പ​ടി​ക​ൾ​ക്കു​ശേ​ഷം ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ.​എ. ല​ബീ​ബ് പി​ഴ വി​ധി​ച്ച​ത്.

ഫി​ഷ​റീ​സ് അ​സി. ഡ​യ​റ​ക്ട​ർ ത​സ്നി​മ ബീ​ഗ​ത്തി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം കു​മ്പ​ള മ​ത്സ്യ​ഭ​വ​ൻ ഫി​ഷ​റീ​സ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫി​സ​ർ ഷി​നാ​സി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ബോ​ട്ടു​ക​ൾ പി​ടി​കൂ​ടി​യ​ത്. മ​റൈ​ൻ എ​ൻ​ഫോ​ഴ്‌​സ്മെ​ന്റ് യൂ​നി​റ്റി​ലെ കെ.​വി. ശ​ര​ത് കു​മാ​ർ, തൃ​ക്ക​രി​പ്പൂ​ർ കോ​സ്റ്റ​ൽ ജി.​സി.​പി.​ഒ ര​തീ​ഷ്, ബേ​ക്ക​ൽ കോ​സ്റ്റ​ൽ ജി.​സി.​പി.​ഒ ര​തീ​ഷ്, കു​മ്പ​ള കോ​സ്റ്റ​ൽ ജി.​സി.​പി.​ഒ സു​മേ​ഷ്, സീ ​റെ​സ്ക്യൂ ഗാ​ർ​ഡ്മാ​രാ​യ മ​നു, സേ​തു​മാ​ധ​വ​ൻ, അ​ജീ​ഷ് കു​മാ​ർ, ശി​വ​കു​മാ​ർ, സ്രാ​ങ്ക് ഷൈ​ജു എ​ഞ്ചി​ൻ ഡ്രൈ​വ​ർ ക​ണ്ണ​ൻ എ​ന്നി​വ​രും പ​രി​ശോ​ധ​ന സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. നി​യ​മ​ലം​ഘ​നം ന​ട​ത്തി കേ​ര​ള​തീ​ര​ത്ത് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന ബോ​ട്ടു​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​ണ്ടാ​കു​മെ​ന്ന് കാ​സ​ർ​കോ​ട് ജി​ല്ല ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.

Tags:    
News Summary - Illegal fishing: Karnataka boat fined Rs 2.5 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.