കാസർകോട്: മൊഗ്രാൽ-കുമ്പള സർവിസ് റോഡിലെ അശാസ്ത്രീയമായ നിർമാണ പ്രവർത്തനങ്ങളും ഇടുങ്ങിയ റോഡും യാത്രക്കാരുടെ സുരക്ഷക്ക് വലിയ ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ഓവുചാലിന്റെ സ്ലാബ്-റോഡ് അന്തരം തീർക്കാനുള്ള ജോലികൾക്ക് തുടക്കമായി.
മൊഗ്രാൽ ദേശീയവേദി കുമ്പള ദേവീ നഗറിലെ ഓഫിസിലെത്തി റീച്ച് ഡയറക്ടറെ കണ്ട് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സ്ലാബും റോഡും തമ്മിലുള്ള അന്തരം ഏറെ ഉയർന്നുനിൽക്കുന്നതാണ് ഏറെയും സർവിസ് റോഡിൽ വാഹനാപകടങ്ങൾക്കും മരണങ്ങൾക്കും കാരണമായിരുന്നത്. കൊപ്പളം സർവിസ് റോഡിൽ മാത്രം ഒരാഴ്ചക്കിടെ രണ്ടു വാഹനാപകടങ്ങളും ഒരു മരണവും സംഭവിച്ചിരുന്നു. ഇത് നിർമാണ കമ്പനിക്കെതിരെ വലിയ പ്രതിഷേധത്തിനും കാരണമായിരുന്നു. തുടർന്നാണ് ദേശീയവേദി സംഘം യു.എൽ.സി.സി അധികൃതരെ സമീപിച്ചത്.
സർവിസ് റോഡിലെ അശാസ്ത്രീയ നിർമാണരീതി പുനഃപരിശോധിക്കുകയും സ്ലാബുകൾക്ക് സമാനമായി സർവിസ് റോഡ് ടാറിങ് ചെയ്ത് ഗതാഗത യോഗ്യമാക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.