കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്തിൽ ഒമ്പതു വയസ്സുകാരെൻറ കൈവിരൽ നായ് കടിച്ചെടുത്തു. പേപ്പട്ടിയുടെ ആക്രമണത്തിൽ നാലു പേർക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ കുട്ടിയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ 10ന് കാഞ്ഞങ്ങാട് സൗത്ത്, കൊവ്വൽ സ്റ്റോർ ഭാഗങ്ങളിലാണ് പേപ്പട്ടിയുടെ ആക്രമണമുണ്ടായത്. കൊവ്വൽ സ്റ്റോറിലെ ശശിയുടെ മകൻ ദേവദർശിെൻറ (ഒമ്പത്) കൈവിരലാണ് പേപ്പട്ടി കടിച്ചെടുത്തത്.
വീടിനു പുറത്ത് കളിച്ചുകൊണ്ടിരിക്കെയാണ് നായുടെ ആക്രമണം. ആവിക്കര സ്വദേശി മൻസൂർ (46), ചെറുവത്തൂരിലെ ലോഹിതാക്ഷൻ (45), ആവിക്കരയിലെ ഷാലുപ്രിയ (20) എന്നിവർക്കും പേപ്പട്ടിയുടെ കടിയേറ്റു. പുതിയകോട്ടയിലും രണ്ടു പേർക്ക് കടിയേറ്റതായി നാട്ടുകാർ പറഞ്ഞു.
കടിയേറ്റവരെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞങ്ങാടും പരിസരപ്രദേശങ്ങളിലും തെരുവുനായ് ശല്യം രൂക്ഷമാണ്. മിനി സിവില്‍ സ്റ്റേഷന് കേന്ദ്രീകരിച്ചുമാത്രം തെരുവുനായ്ക്കളുടെ പടതന്നെയുണ്ട്.
റെയില്‍വേ സ്റ്റേഷന് പരിസരത്തും നായ് ശല്യം രൂക്ഷമാണ്. പടന്നക്കാട് ഭാഗത്തുനിന്നാണ് പേപ്പട്ടി ഓടിവന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.