കാസർകോട്: കാസർകോട്ടെ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണം എൻഡോസൾഫാനാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടു കഴിഞ്ഞതാണ്. ഇത് കാസർകോട്ടെ എൻഡോസൾഫാൻ പ്രശ്നത്തിെൻറ മാത്രം അടിസ്ഥാനത്തിൽ നിർണയിക്കപ്പെട്ട ഒന്നല്ല. ആഗോള തലത്തിൽ കീനാശിനികൾക്കെതിരെ ഉണ്ടായിട്ടുള്ള നിയമനിർമാണങ്ങളുടെയും പ്രതിരോധത്തിെൻറയും അടിസ്ഥാനത്തിൽ ഉണ്ടായതാണ്. അതിന് ഇനി വ്യാജ കൃഷിശാസ്ത്രജ്ഞന്മാരുടെ നിർദേശത്തിെൻറ ആവശ്യകതയില്ല. ശാസ്ത്രീയമായ അറിവിെൻറ ആധികാരികതയെ സംബന്ധിച്ചുള്ള തർക്കം ഉൽപാദിപ്പിച്ചുകൊണ്ടാണ് കൃഷിശാസ്ത്രജ്ഞന്മാർ എൻഡോസൾഫാെൻറ ആഗോള നിരോധത്തെയും ആധികാരിക കേന്ദ്രമായ എൻ.ഐ.ഒ.എച്ച് പഠനത്തെയും തള്ളിപ്പറയുന്നത്. ഇവരുടെ ഈ അഭിപ്രായങ്ങൾ വ്യാജസൃഷ്ടിയാണെന്നും കുറ്റവാളികളായ കൃഷിവകുപ്പിനെയും പ്ലാേൻറഷൻ കോർപറേഷനെയും കീടനാശിനി ഉൽപാദകരെയും രക്ഷിക്കാനുള്ള തന്ത്രമാണെന്നും ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. എൻഡോസൾഫാനെ ഉപയോഗിക്കാവുന്ന കീടനാശിനിയുടെ പട്ടികയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം പരാജയപ്പെട്ടതിെൻറ ജാള്യത്തിൽ നിന്നുണ്ടായ നിരാശയാണ് ഈ വെള്ളപൂശലിനു പിന്നിലുള്ള യാഥാർഥ്യം. അറിവിെൻറ അധികാരികത തങ്ങൾക്കാണെന്ന സൈദ്ധാന്തിക മൗലികവാദമാണ് എപിസ്റ്റമോളജിക്കൽ ഫണ്ടമെൻറലിസം. ഒ.പി.ദുബെ ഉൾപ്പെടെയുള്ളവർ മുന്നോട്ടുവെക്കുന്നത് ഈ ചിന്തയാണ്. അവരുടെ പിൻഗാമികളാണ് ഇന്ന് എൻഡോസൾഫാനുവേണ്ടി വക്കാലത്തുപിടിക്കുന്ന കൃഷിശാസ്ത്രിഞന്മാർ ചെയ്യുന്നത്. ഭരണകൂട താൽപര്യം നിയന്ത്രിക്കുന്നതും ഇവരാണ്. അതുകൊണ്ടാണ് സുപ്രീം കോടതി എൻഡോസൾഫാൻ വിഷയത്തിൽ ഇടപെട്ടത്. ആ സുപ്രീം കോടതി വിധിയാണ് ഇവർ അട്ടിമറിക്കാൻ ശ്രമിക്കുന്നത്. അതിെൻറ ഭാഗമാണ് കലക്ടറെ ഇങ്ങോട്ട് അയച്ചത്. അതൊന്നും നടക്കാൻ പോകുന്ന കാര്യങ്ങളല്ല. ഇവരുടേതന്നെ ശാസ്ത്രജ്ഞന്മാരിൽ ഏറെയും പേർ എൻഡോസൾഫാൻ ഇരകൾക്കൊപ്പമാണ് എന്നും നാം മനസ്സിലാക്കേണ്ടതുണ്ട്. എൻഡോസൾഫാൻ പാൽപായസം പോലെ കുടിക്കാൻ പറ്റുന്നതാണ് എന്നാണ് ഈ കൃഷി ശാസ്ത്രജ്ഞന്മാർ പറഞ്ഞുകൊണ്ടിരിക്കുന്നത്. എൻഡോസൾഫാനാണ് ഈ രോഗങ്ങൾക്ക് കാരണമെന്ന് എൻ.ഐ.ഒ.എച്ച് പഠനത്തിലൂടെ ഇതിനകം തെളിയിച്ചിട്ടുണ്ട്. അത് കാർഷിക ശാസ്ത്രജ്ഞന്മാർക്ക് മനസ്സിലായിട്ടില്ലെങ്കിൽ എന്ത് തെളിവാണ് ഇവർക്ക് ആവശ്യമുള്ളത്.
പാരിസ്ഥിതിക പ്രശ്നങ്ങളിൽ ആഗോള നയങ്ങളുണ്ട്. അത് പാലിക്കപ്പെടാതെ പോകുേമ്പാഴാണ് കോടതി ഇടപെടുന്നത്. രണ്ടു പതിറ്റാണ്ടുകാലമായി തന്നെപ്പോലുള്ളവർ ഇതിെൻറ കൂടെയുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോൾ ഉയർത്തിക്കൊണ്ടുവരുന്ന പൊറാട്ടുനാടകം തിരിച്ചറിയാനാകും. ഈ കാരണങ്ങൾകൊണ്ടല്ല രോഗം എന്നാണെങ്കിൽ പിന്നെ എന്താണ് കാരണമെന്ന് ഈ കൃഷിശാസ്ത്രജ്ഞന്മാർ പറയണം. അതിനുള്ള ഉത്തരം ഇവർ തരണം. അതിന് അവർ തയാറാകുന്നില്ലെങ്കിൽ ഈ കൃഷി ശാസ്ത്രജ്ഞമാരെ വ്യാജന്മാർ എന്ന് പറയണം. ഇരകൾക്ക് ആശ്വാസം നൽകുന്ന പദ്ധതികൾ ഉയർന്നുവന്നപ്പോഴാണ് അതിനെതിരെയുള്ള സമീപനം കൃഷിശാസ്ത്രജ്ഞന്മാർക്കുണ്ടായത്.
സർക്കാറിെൻറ വഴികാട്ടി കൃഷിശാസ്ത്രജ്ഞന്മാരുടെ കെട്ടുകഥകളാകരുത്. ശാസ്ത്രവും പരമോന്നത കോടതിയും ഇന്ത്യൻ ഭരണഘടനയുമായിരിക്കണം വഴികാട്ടി. അല്ലാത്തപക്ഷം ചവറ്റുകൊട്ടയിലായ കീടനാശിനിയുടെ അവസ്ഥയായിരിക്കും സർക്കാറിനും. എൻഡോസൾഫാൻ വിഷയത്തിൽ കോടതിവിധി നടപ്പാക്കിയില്ലെങ്കിൽ അതിനുള്ള ശിക്ഷയും സുപ്രീം കോടതി തന്നെയാണ് വിധിക്കേണ്ടത്.
-എം.എ. റഹ്മാൻ
എഴുത്തുകാരൻ, ആക്ടിവിസ്റ്റ്
'മാധ്യമം' ലേഖന പരമ്പര കാലിക പ്രസക്തിയുള്ളതാണ്. ഈ വിഷയത്തിൽ ഇരകളുടെ ദയനീയത ഓർമിപ്പിച്ചതിന് നന്ദി. 1998 കാലഘട്ടങ്ങളിൽ സംശയാസ്പദമായി ലേഖനങ്ങളും കോടതിയിൽ പരാതിയും ഒക്കെ നടക്കുന്ന സന്ദർഭത്തിലാണ് മുളിയാർ പുഞ്ചിരി ക്ലബിെന്റ വാർഷിക പരിപാടിയുടെ ഭാഗമായി ആരോഗ്യ സെമിനാർ നടത്തിയത്. അതിൽ അവതരിപ്പിക്കപ്പെട്ട പ്രമേയത്തിൽ മുളിയാർ പി.എച്ച്.സിയിൽ ഒരു ദിവസം 300ൽപരം രോഗികൾ ഒ.പിക്ക് എത്തുന്ന അവസ്ഥ ആശങ്കയുയർത്തി. തുടർന്ന് മെഡിക്കൽ ക്യാമ്പും മുളിയാറിൽ 100 വീടുകളിൽ സാമ്പിൾ സർവേയും നടത്തി. ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. മെഡിക്കൽ ക്യാമ്പിൽ 2000ത്തിൽ പരം രോഗികളാണ് എത്തിയത്.
പല വീടുകളിലും ഉള്ളറകളിൽ പൂട്ടിയിട്ട നിലയിൽ കുരുന്നു ജീവിതങ്ങൾ. ഗെസ്റ്റ് വരുമ്പോൾ അരജീവിതങ്ങളെ കാണാതിരിക്കാനാണ് പൂട്ടിയിടുന്നത്. മംഗളൂരു യേനപ്പോയ മെഡിക്കൽ കോളജിലെ ഗൈനക്കോളജിസ്റ്റ് പശ്ചിമബംഗാൾ സ്വദേശിനിയായ ഡോക്ടർ ഒരു സൂചന തന്നു. 'ഇവിടത്തെ വ്യവസായ ശാലകളിൽ നിന്നും വരുന്ന മാലിന്യമാണ് ഇത്തരം രോഗങ്ങൾക്ക് കാരണം'. ഞങ്ങളുടെ നാട്ടിൽ വ്യവസായ സ്ഥാപനങ്ങൾ ഒന്നുംതന്നെയില്ല. അപ്പോഴാണ് പ്ലാേന്റഷൻ കോർപറേഷൻ കശുമാവിൻ തോട്ടങ്ങളിൽ 'മരുന്ന്' തളിക്കുന്നത് ശ്രദ്ധയിലെത്തുന്നത്. അതിനെക്കുറിച്ച് പഠിച്ചപ്പോളാണ് 'മരുന്ന്' എന്ന ഓമനപ്പേരിൽ തളിക്കുന്നത് 'എൻഡോസൾഫാൻ' എന്ന മാരക കീടനാശിനിയാണെന്ന് മനസ്സിലായത്.
ഇത് നിർത്തിവെക്കാൻ പ്ലാേൻറഷൻ കോർപറേഷൻ ഓഫ് കേരള, സ്ഥലം എം.എൽ.എ, മുഖ്യമന്ത്രി എന്നിവർക്ക് പരാതി നൽകി. എം.എൽ.എ സി.ടി. അഹമ്മദലിയുടെ സാന്നിധ്യത്തിൽ പ്ലാേൻറഷൻ കോർപറേഷൻ എം.ഡിയും ജനറൽ മാനേജറും മൂന്നുതവണ ചർച്ചവെച്ച് പരാജയപ്പെട്ടു. മാധ്യമങ്ങൾ വാർത്ത നൽകി. തുടർന്ന് 1999 ഏപ്രിൽ മാസത്തിൽ ആദ്യമായി ബോവിക്കാനം ടൗണിൽ പൊതുപരിപാടി സംഘടിപ്പിച്ചു. ഇൗ ചടങ്ങാണ് എൻഡോസൾഫാൻ സമരത്തിെൻറ തുടക്കം.
രണ്ടാം പിണറായി സർക്കാർ ഈ ദുരന്തബാധിതരെ വഞ്ചിച്ചു. ചികിത്സയില്ല, പെൻഷനില്ല, സുപ്രീം കോടതി പറഞ്ഞത് തള്ളി. ആനുകൂല്യങ്ങൾ നിഷേധിച്ചു. എൻഡോസൾഫാൻ കമ്പനിക്കാരും കൃഷി ശാസ്ത്രജ്ഞരും ലോബികളും മുഖ്യമന്ത്രിയുടെ പ്രിയപ്പെട്ടവരായി മാറിയിരിക്കുന്നു.
-കെ.ബി. മുഹമ്മദ് കുഞ്ഞി,
സാമൂഹിക പ്രവർത്തകൻ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.