Representational Image

അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​ന​ത്തി​നെ​തി​രെ ക​ര്‍ശ​ന ന​ട​പ​ടി​യു​മാ​യി ഫി​ഷ​റീ​സ്

കാ​സ​ർ​കോ​ട്: ജി​ല്ല​യി​ല്‍ കേ​ര​ള സ​മു​ദ്ര മ​ത്സ്യ​ബ​ന്ധ​ന നി​യ​ന്ത്ര​ണ നി​യ​മം ന​ട​പ്പാക്കു​ന്ന​തി​നാ​യി ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യി ഫി​ഷ​റീ​സ് വ​കു​പ്പ്. അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​ന രീ​തി​ക​ള്‍ ത​ട​യു​ന്ന​തി​നാ​യി കൃ​ത്യ​മാ​യ ക​ട​ല്‍പ​ട്രോ​ളി​ങ്ങും പി​ഴ​യീ​ടാ​ക്ക​ല്‍ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചു​വ​രു​ന്നു. ആ​ഗ​സ്റ്റ്, സെ​പ്റ്റം​ബ​ര്‍, ഒ​ക്ടോ​ബ​ര്‍ മാ​സ​ങ്ങ​ളി​ലാ​യി നി​യ​മ​വി​രു​ദ്ധ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ല്‍ ഏ​ര്‍പ്പെ​ട്ട ക​ര്‍ണാ​ട​ക​യി​ല്‍ നി​ന്നു​ള്ള ബോ​ട്ടു​ക​ള്‍ ഉ​ള്‍പ്പെ​ടെ വി​വി​ധ മ​ത്സ്യ​ബ​ന്ധ​ന​യാ​ന ഉ​ട​മ​ക​ളി​ല്‍ നി​ന്നാ​യി 39 ല​ക്ഷം രൂ​പ പി​ഴ​യി​ന​ത്തി​ല്‍ വ​കു​പ്പ് ഈ​ടാ​ക്കി.

ഫി​ഷ​റീ​സ്, മ​റൈ​ന്‍ എ​ന്‍ഫോ​ഴ്‌​സ്‌​മെ​ന്റ്, കോ​സ്റ്റ​ല്‍ പൊ​ലീ​സ് സം​യു​ക്ത​മാ​യാ​ണ് ജി​ല്ല​യി​ല്‍ ക​ട​ല്‍ പ​ട്രോ​ളി​ങ് ന​ട​ത്തു​ന്ന​ത്. ഈ ​സാ​മ്പ​ത്തി​ക വ​ര്‍ഷം സം​സ്ഥാ​ന​ത്ത് ത​ന്നെ നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന യാ​ന​ങ്ങ​ള്‍ക്കെ​തി​രെ ഏ​റ്റ​വും കൂ​ടു​ത​ല്‍ തു​ക പി​ഴ​യീ​ടാ​ക്കി​യ​ത് കാ​സ​ര്‍കോ​ട് ജി​ല്ല​യി​ലാ​ണെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ലും ഇ​ത്ത​ര​ത്തി​ല്‍ നി​യ​മ​വി​രു​ദ്ധ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ല്‍ ഏ​ര്‍പ്പെ​ടു​ന്ന യാ​ന​ങ്ങ​ള്‍ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും കാ​സ​ര്‍കോ​ട് ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു.

Tags:    
News Summary - Fisheries to crack down on illegal fishing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.