കാസർകോട്​ ജനറൽ ആശുപത്രിയിൽ കൂട്ടിരിപ്പുകാരില്ലാത്ത അർബുദരോഗിക്കുള്ള പെരുന്നാൾ സമ്മാനം സാമൂഹിക പ്രവർത്തകൻ മാഹിൻ കുന്നിൽ, ജനറൽ

ആശുപത്രി സൂപ്രണ്ട് ഡോ. ജമാൽ അഹമ്മദിന് കൈമാറുന്നു 

കൂട്ടിന് ആരുമില്ലാത്ത രോഗിക്ക് പെരുന്നാൾ സമ്മാനവുമായി ആശുപത്രി ജീവനക്കാർ

കാ​സ​ർ​കോ​ട്: കൂ​ട്ടി​ന് ആ​രു​മി​ല്ലാ​തെ അ​ർ​ബു​ദ രോ​ഗ​ത്തി​ന്‍റെ തു​ട​ർ ചി​കി​ത്സ​ക്കാ​യി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന യു​വാ​വി​ന് സ്നേ​ഹ​സ​മ്മാ​ന​വു​മാ​യി ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ. ഈ ​യു​വാ​വി​ന് പെ​രു​ന്നാ​ളി​നു​ള്ള പു​തു​വ​സ്ത്ര​ങ്ങ​ളും മ​റ്റും ജീ​വ​ന​ക്കാ​ർ സ​മ്മാ​നി​ച്ചു. പെ​രു​ന്നാ​ൾ ദി​വ​സം പു​ത്ത​ൻ വ​സ്ത്ര​ങ്ങ​ള​ണി​ഞ്ഞ് ഈ ​യു​വാ​വും പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ക്കും.

കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി ഈ ​യു​വാ​വ് ഇ​വി​ടെ ചി​കി​ത്സ​യി​ലാ​ണ്. അ​ർ​ബു​ദ രോ​ഗി​യാ​യി​രു​ന്നു.​കൂ​ട്ടി​രി​പ്പി​ന് ആ​രു​മി​ല്ല. ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ക​ഴി​യു​ന്ന​ത്. ഭ​ക്ഷ​ണ​വും മ​റ്റു കാ​ര്യ​ങ്ങ​ളി​ലുമെെ​ല്ലാം ജീ​വ​ന​ക്കാ​രാ​ണ് ശ്ര​ദ്ധി​ക്കു​ന്ന​ത്. സു​പ്ര​ണ്ട് ജ​മാ​ൽ അ​ഹ്മ​ദി​ന്‍റെ സ​ന്ദ​ർ​ശ​ന സ​മ​യ​ത്താ​ണ് ഈ ​യു​വാ​വി​ന്‍റെ പ്ര​യാ​സം മ​ന​സ്സി​ലാ​യ​ത്. പി​ന്നീ​ട് ഭ​ക്ഷ​ണം സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റെ​ടു​ത്തു. ജീ​വ​ന​ക്കാ​രു​ടെ സ്നേ​ഹ സ​മ്മാ​നം ജ​ന​റ​ൽ ആ​ശു​പ​ത്രി സു​പ്ര​ണ്ട് ഡോ. ​ജ​മാ​ൽ അ​ഹ​മ്മ​ദി​ന് സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ മാ​ഹി​ൻ കു​ന്നി​ൽ കൈ​മാ​റി. ഈ ​യു​വാ​വ് ആ​ശു​പ​ത്രി​യി​ൽ നി​ന്നും ഡി​സ്​ ചാ​ർ​ജ് ആ​കും വ​രെ​യു​ള്ള ഭ​ക്ഷ​ണ​വും ന​ൽ​കും.

Tags:    
News Summary - Hospital staff with festive gifts for a patient who has no one to take care of

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.