ഭൂമി തരം മാറ്റല്‍ അദാലത്: കാ​സ​ര്‍കോ​ട് 172 അ​പേ​ക്ഷ​ക​ള്‍ തീ​ര്‍പ്പാ​ക്കി

കാ​ഞ്ഞ​ങ്ങാ​ട് റ​വ​ന്യൂ ഡി​വി​ഷ​നി​ലെ ഹോ​സ് ദു​ര്‍ഗ്, വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്കു​ക​ളി​ലെ ഭൂ​മി ത​രം

മാ​റ്റ​ല്‍ അ​ദാ​ല​ത്തി​ല്‍ എം. ​രാ​ജ​ഗോ​പാ​ല​ന്‍ എം.​എ​ല്‍.​എ ഉ​ത്ത​ര​വ് കൈ​മാ​റു​ന്നുകാ​സ​ർ​കോ​ട്: ഭൂ​മി ത​രം മാ​റ്റ​ല്‍ അ​ദാ​ല​ത്തി​ല്‍ കാ​സ​ര്‍കോ​ട് റ​വ​ന്യൂ ഡി​വി​ഷ​നി​ല്‍ സൗ​ജ​ന്യ ത​രം മാ​റ്റം അ​നു​വ​ദി​ച്ച 116 ഉ​ത്ത​ര​വു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. കാ​സ​ര്‍കോ​ട് ക​ല​ക്ട​റേ​റ്റ് കോ​ണ്‍ഫ​റ​ന്‍സ് ഹാ​ളി​ല്‍ ചേ​ര്‍ന്ന ച​ട​ങ്ങി​ല്‍ അ​ഡ്വ.​സി.​എ​ച്ച്. കു​ഞ്ഞ​മ്പു എം.​എ​ല്‍.​എ, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് പി. ​ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍, ജി​ല്ല ക​ല​ക്ട​ര്‍ കെ. ​ഇ​മ്പ​ശേ​ഖ​ര്‍, എ.​ഡി.​എം കെ. ​ന​വീ​ന്‍ബാ​ബു, അ​സി.​ക​ല​ക്ട​ര്‍ ദി​ലീ​പ് കൈ​നി​ക്ക​ര, ആ​ര്‍.​ഡി.​ഒ അ​തു​ല്‍ എ​സ്. നാ​ഥ് തു​ട​ങ്ങി​യ​വ​ര്‍ ഗു​ണ​ഭോ​ക്താ​ക്ക​ള്‍ക്ക് ഉ​ത്ത​ര​വു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. പൂ​ര്‍ണ​മാ​യും സൗ​ജ​ന്യ​മാ​യാ​ണ് ത​രം​മാ​റ്റ​ല്‍ ഉ​ത്ത​ര​വു​ക​ള്‍ ന​ല്‍കി​യ​ത്. കേ​ര​ള നെ​ല്‍വ​യ​ല്‍ ത​ണ്ണീ​ര്‍ത്ത​ട സം​ര​ക്ഷ​ണ (ഭേ​ദ​ഗ​തി) നി​യ​മം 2018 പ്ര​കാ​രം ഭൂ​മി​യു​ടെ സ്വ​ഭാ​വ വ്യ​തി​യാ​ന​ത്തി​നാ​യി ന​ല്‍കി​യ ഫോ​റം ആ​റ് ഓ​ണ്‍ലൈ​ന്‍ അ​പേ​ക്ഷ​ക​ളി​ല്‍ സൗ​ജ​ന്യ ത​രം​മാ​റ്റ​ത്തി​ന് അ​ര്‍ഹ​മാ​യ 25 സെൻറി​ല്‍ താ​ഴെ ഭൂ​മി​യു​ള്ള അ​പേ​ക്ഷ​ക​ളി​ലാ​ണ് ഉ​ത്ത​ര​വ് ന​ല്‍കി​യ​ത്.

2022 ജ​നു​വ​രി 10 മു​ത​ല്‍ ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷ​ക​ള്‍ സ്വീ​ക​രി​ച്ച​തി​ന് ശേ​ഷം 1435 അ​പേ​ക്ഷ​ക​ള്‍ ല​ഭി​ച്ചു. ഇ​തു​വ​രെ 60 ശ​ത​മാ​നം പ​രാ​തി​ക​ള്‍ തീ​ര്‍പ്പാ​ക്കി. കാ​സ​ര്‍കോ​ട് ഡി​വി​ഷ​നി​ല്‍ അ​ര്‍ഹ​മാ​യ 430 അ​പേ​ക്ഷ​ക​ള്‍ പ​രി​ഗ​ണി​ച്ചു. അ​ദാ​ല​ത്തി​ന്റെ ഭാ​ഗ​മാ​യി ആ​കെ 272 അ​പേ​ക്ഷ​ക​ളി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചു. ഇ​തി​ല്‍ 172 അ​ന്തി​മ ഉ​ത്ത​ര​വ് ന​ല്‍കു​ക​യും 100 അ​പേ​ക്ഷ​ക​ര്‍ക്ക് ത​രം മാ​റ്റു​ന്ന​തി​ന് ഫീ​സ് അ​ട​ക്കാ​ന്‍ നോ​ട്ടീ​സ് ന​ല്‍കി​യെ​ന്നും ആ​ര്‍.​ഡി.​ഒ അ​തു​ല്‍ എ​സ്. നാ​ഥ് പ​റ​ഞ്ഞു. കാ​സ​ര്‍കോ​ട്, മ​ഞ്ചേ​ശ്വ​രം ത​ഹ​സി​ല്‍ദാ​ര്‍മാ​രാ​യ ഉ​ണ്ണി​കൃ​ഷ്ണ​പ്പി​ള്ള, ടി. ​സ​ജി, ഭൂ​രേ​ഖ താ​ഹ​സി​ല്‍ദാ​ര്‍മാ​രാ​യ കെ.​ജി. മോ​ഹ​ന്‍രാ​ജ്, അ​ബൂ​ബ​ക്ക​ര്‍ സി​ദ്ദി​ഖ്, വി​വി​ധ വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

കാ​ഞ്ഞ​ങ്ങാ​ട് റ​വ​ന്യൂ ഡി​വി​ഷ​നി​ലെ ഹോ​സ് ദു​ര്‍ഗ്, വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്കു​ക​ളി​ലെ ഭൂ​മി ത​രംമാ​റ്റ​ല്‍ അ​ദാ​ല​ത്തി​ല്‍ എം. ​രാ​ജ​ഗോ​പാ​ല​ന്‍ എം.​എ​ല്‍.​എ ഉ​ത്ത​ര​വ് കൈ​മാ​റു​ന്നു

കാ​ഞ്ഞ​ങ്ങാ​ട്: റ​വ​ന്യൂ ഡി​വി​ഷ​നി​ലെ ഹോ​സ് ദു​ര്‍ഗ്, വെ​ള്ള​രി​ക്കു​ണ്ട് എ​ന്നീ താ​ലൂ​ക്കു​ക​ളി​ലെ ഭൂ​മി ത​രം മാ​റ്റ​ല്‍ അ​ദാ​ല​ത്തി​ല്‍ 429 അ​പേ​ക്ഷ​ക​ള്‍ തീ​ര്‍പ്പാ​ക്കി ഉ​ത്ത​ര​വ് കൈ​മാ​റി. 689 അ​പേ​ക്ഷ​ക​ളാ​ണ് ല​ഭി​ച്ചി​രു​ന്ന​ത്. ഭൂ​മി ത​രം​മാ​റ്റാ​നാ​യു​ള്ള അ​പേ​ക്ഷ​ക​ര്‍ക്കാ​യി കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ ന​ട​ന്ന അ​ദാ​ല​ത്തി​ലൂ​ടെ​യാ​ണ് ഉ​ത്ത​ര​വ് കൈ​മാ​റി​യ​ത്. ഭൂ​മി ത​രം​മാ​റ്റി ല​ഭി​ക്കാ​നാ​യി വ​ര്‍ഷ​ങ്ങ​ളാ​യി കാ​ത്തി​രു​ന്ന​വ​ര്‍ക്കാ​ണ് അ​ദാ​ല​ത്ത് ആ​ശ്വാ​സ​മാ​യ​ത്. ഹോ​സ് ദു​ര്‍ഗ് താ​ലൂ​ക്കി​ല്‍ നി​ന്ന് 413 പേ​ര്‍ക്കും വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്കി​ല്‍നി​ന്ന് 16 പേ​ര്‍ക്കു​മാ​ണ് ഭൂ​മി ത​രം​മാ​റ്റി ഉ​ത്ത​ര​വ് ന​ല്‍കി​യ​ത്. എം. ​രാ​ജ​ഗോ​പാ​ല​ന്‍ എം.​എ​ല്‍.​എ, സ​ബ് ക​ല​ക്ട​ര്‍ സൂ​ഫി​യാ​ന്‍ അ​ഹ​മ്മ​ദ്, കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ ചെ​യ​ര്‍പേ​ഴ്സ​ൻ കെ.​വി. സു​ജാ​ത എ​ന്നി​വ​ര്‍ ഉ​ത്ത​ര​വ് കൈ​മാ​റി.

ഡെ​പ്യൂ​ട്ടി ക​ല​ക്ട​ര്‍ എ​ല്‍.​ആ​ര്‍ ജെ​ഗ്ഗി പോ​ള്‍, ഡെ​പ്യൂ​ട്ടി ക​ല​ക്ട​ര്‍ ദി​നേ​ശ് കു​മാ​ര്‍, ഹോ​സ് ദു​ര്‍ഗ് ത​ഹ​സി​ല്‍ദാ​ര്‍ എം. ​മാ​യ, വെ​ള്ള​രി​ക്കു​ണ്ട് ത​ഹ​സി​ല്‍ദാ​ര്‍ പി.​വി. മു​ര​ളി, ഹോ​സ് ദു​ര്‍ഗ് ഭൂ​രേ​ഖ ത​ഹ​സി​ല്‍ദാ​ര്‍ പി.​കെ. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, സീ​നി​യ​ര്‍ സൂ​പ്ര​ണ്ട് പി.​ഐ. നൗ​ഷാ​ദ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Land- Adalat: Kasargod disposes of 172 applications

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.