കാസർകോട്: ലോക്സഭ തെരഞ്ഞെടുപ്പിന് ജില്ല പൂര്‍ണ സജ്ജം. രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറുവരെയാണ് തെരഞ്ഞെടുപ്പ്. പൊതു നിരീക്ഷകന് റിഷിരേന്ദ്ര കുമാര്‍, പൊലീസ് നിരീക്ഷകന് സന്തോഷ് സിങ് ഗൗര്‍, ചെലവ് നിരീക്ഷകന് ആനന്ദ് രാജ് എന്നിവരുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് പ്രക്രിയ.
വീട്ടിലെ വോട്ടിൽ അപേക്ഷ നല്കിയ 5467 85 വയസ്സിനു മുകളിൽ വോട്ടര്‍മാരില്‍ 5331 വോട്ടര്‍മാര്‍ വോട്ട് ചെയ്തു. അപേക്ഷ നല്കിയ 3687 ഭിന്നശേഷി വോട്ടര്‍മാരില്‍ 3566 വോട്ടര്‍മാരും വോട്ട് ചെയ്തു. അപേക്ഷ നല്കിയ 711 അവശ്യസര്‍വിസ് വോട്ടര്‍മാരില്‍ 642 വോട്ടര്‍മാര്‍ വോട്ട് ചെയ്തു.
പുരുഷ വോട്ടര്‍മാര്‍-7,01,475
സ്ത്രീ വോട്ടര്‍മാര്‍-7,50,741
ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാര്‍-14
കന്നിവോട്ടര്‍മാര്‍-32,827
പ്രവാസി വോട്ടര്‍മാര്‍-4934
സര്‍വിസ് വോട്ടര്‍മാര്‍-3300
അവശ്യസര്‍വിസ് വോട്ടര്‍മാര്‍-711
മണ്ഡലത്തില്‍ ഒരു ഓക്സിലറി ബൂത്ത് ഉള്‍പ്പെടെ 1334 പോളിങ് ബൂത്തുകളാണുള്ളത്.
മഞ്ചേശ്വരം-205
കാസര്‍കോട് -190
ഉദുമ- 198
കാഞ്ഞങ്ങാട്-196
തൃക്കരിപ്പൂര്‍-194
പയ്യന്നൂര്‍-181 (ഒരു ഓക്സിലറി ബൂത്ത്)
കല്യാശ്ശേരി-170
ലോക്സഭ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ വിവിധ നിയമസഭ മണ്ഡലങ്ങളില്‍ പോളിങ് ഡ്യൂട്ടിക്ക് 4561 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചത്. ജില്ലയില്‍ 983 വീതം പ്രിസൈഡിങ് പ്രിസൈഡിങ് ഓഫിസര്‍മാരെയും ഫസ്റ്റ് പോളിങ് ഓഫിസര്‍മാരെയും സെക്കൻഡ് പോളിങ് ഓഫിസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. 90 സെക്ടറല്‍ ഓഫിസര്മാരരും നിരീക്ഷണത്തിന് 244 മൈക്രോ ഒബ്സര്‍വര്‍മാരും രംഗത്തുണ്ട്. 1278 ഉദ്യോഗസ്ഥര്‍ റിസര്‍വായുമുണ്ട്.
രാഷ്ട്രീയകക്ഷികളും സ്ഥാനാര്‍ഥികളും മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കണം
സമാധാനവും ചിട്ടയും ഉറപ്പാക്കാനും ഒരുതരത്തിലുമുള്ള ഭീഷണിയോ തടസ്സമോ ഇല്ലാതെ ജനങ്ങള്‍ക്ക് പൂര്‍ണസ്വതന്ത്രമായി വോട്ടവകാശം വിനിയോഗിക്കുന്നതിനുള്ള സാഹചര്യമൊരുക്കുന്നതിനും തെരഞ്ഞെടുപ്പ് ജോലിയിലുള്ള ഉദ്യോഗസ്ഥരുമായി സഹകരിക്കുകയും വേണം.
സമ്മതിദായകര്‍ക്ക് കൈക്കൂലി നല്‍കുക, ഭീഷണിപ്പെടുത്തുക, വ്യാജവോട്ട് രേഖപ്പെടുത്തുക, പോളിങ് സ്റ്റേഷന്റെ 100 മീറ്റര്‍ പരിധിക്കുള്ളില്‍ വോട്ടുതേടുക, പോളിങ് സ്റ്റേഷനിലേക്കും തിരിച്ചും വോട്ടര്‍മാര്‍ക്ക് യാത്ര സൗകര്യമൊരുക്കുക തുടങ്ങി തെരഞ്ഞെടുപ്പ് നിയമപ്രകാരം കുറ്റകരമായി കാണുന്നവ ഒഴിവാക്കാന്‍ രാഷ്ട്രീയപാര്‍ട്ടികളും സ്ഥാനാര്‍ഥികളും ജാഗരൂകരായിരിക്കണം.
അംഗീകൃത പ്രവര്‍ത്തകര്‍ക്ക് ബാഡ്ജുകളും തിരിച്ചറിയല്‍ കാര്‍ഡുകളും നല്‍കുക
സമ്മതിദായകര്‍ക്ക് വിതരണം ചെയ്യുന്ന സ്ലിപ്പുകള്‍ വെള്ളക്കടലാസിലായിരിക്കുമെന്നും ചിഹ്നമോ സ്ഥാനാര്‍ഥിയുടെ പേരോ കക്ഷിയുടെ പേരോ ഉണ്ടായിരിക്കുകയില്ലെന്നും ഉറപ്പാക്കണം.
പോളിങ് ബൂത്തുകളുടെയും രാഷ്ട്രീയകക്ഷികളും സ്ഥാനാര്‍ഥികളും സജ്ജീകരിക്കുന്ന ക്യാമ്പുകള്‍ക്കു സമീപവും അനാവശ്യമായ ആള്‍ക്കൂട്ടം പാടില്ല.
സ്ഥാനാര്‍ഥികളുടെ ക്യാമ്പുകള്‍ ആര്‍ഭാടരഹിതമാകണം. അവിടെ ചുവര് പരസ്യങ്ങളോ കൊടികളോ ചിഹ്നമോ മറ്റു പ്രചാരണ വസ്തുക്കളോ പ്രദര്‍ശിപ്പിക്കാനോ ആഹാരപദാര്‍ഥങ്ങള്‍ വിതരണം ചെയ്യാനോ പാടില്ല.
വോട്ടെടുപ്പ് ദിവസം വാഹനങ്ങള്‍ ഓടിക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ പാലിക്കണം. പെര്‍മിറ്റ് വാങ്ങി വാഹനങ്ങളില്‍ പ്രദര്‍ശിപ്പിക്കണം.
സമ്മതിദായകര്‍ ഒഴികെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെയോ ജില്ല ഇലക്ഷന് ഓഫിസറുടെയോ നിയമാനുസൃത പാസ് ഇല്ലാത്ത ആരും പോളിങ് ബൂത്തുകളില്‍ പ്രവേശിക്കരുത്.
കാസർകോട്: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച നാൾ മുതൽ മുഖ്യ വരണാധികാരിയായ കലക്ടർ പക്ഷപാതപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് ഉണ്ണിത്താൻ.
ഇത് അംഗീകരിക്കാൻ കഴിയില്ല. ജനാധിപത്യത്തെ അട്ടിമറിക്കാൻ കലക്ടർ ബോധപൂർവം കൂട്ടുനിൽക്കുന്നു. ഒരുവിധ ക്രമസമാധാനപ്രശ്നങ്ങളും നാളിതുവരെ ഇല്ല എന്നിരിക്കെ നിരോധനാജ്ഞ പ്രഖ്യാപിച്ചത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സഹായിക്കാനാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
യു.ഡി.എഫ് പ്രവർത്തകർ കൂട്ടംകൂട്ടമായിവന്നു വോട്ട് ചെയ്യും എന്ന ഭയമാണ് കലക്ടറുടെ ഈ തീരുമാനത്തിന് പിന്നിൽ. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയിട്ടുണ്ട്. ജനങ്ങളുടെ അംഗീകാരമുള്ള തന്നെ കൃത്രിമ മാർഗത്തിലൂടെ തോൽപിക്കാനാകുമോ എന്നാണ് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ശ്രമം.
കാസർകോട്: വോട്ടെടുപ്പിനായി ജില്ല പൂര്‍ണസജ്ജമാണെന്നും മുഴുവനാളുകളും മഹത്തായ സമ്മതിദാനാവകാശം വിവിയോഗിക്കണമെന്നും ജില്ല തെരഞ്ഞെടുപ്പ് ഓഫിസറും കലക്ടറുമായ കെ. ഇമ്പശേഖര്‍ അറിയിച്ചു. കാസര്‍കോട് ലോക്സഭ മണ്ഡലത്തിൽ ആകെ 1334 ബൂത്തുകളാണ്. അതില്‍ 983 ബൂത്തുകള്‍ കാസര്‍കോട് ജില്ലയിലും 351 ബൂത്തുകള്‍ കണ്ണൂര്‍ ജില്ലയിലുമാണ്മണ്ഡലത്തിലെ മുഴുവന്‍ പോളിങ് സ്റ്റേഷനിലും വെബ്കാസ്റ്റിങ് സജ്ജീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.