മംഗളൂരു: സൂറത്ത്കലിൽ വീണ്ടും സദാചാര പൊലീസ് ചമഞ്ഞ് ആക്രമണം. തിങ്കളാഴ്ച രാത്രി സംഘടിച്ചെത്തിയ സംഘ്പരിവാർ അക്രമി സംഘം ബൈക്കിൽ പോവുകയായിരുന്ന രണ്ട് വിദ്യാർഥികളെ ആക്രമിച്ചു. കേസിൽ സൂറത്ത്കൽ െപാലീസ് ആറ് സംഘ്പരിവാർ പ്രവർത്തകരെ അറസ്റ്റ് ചെയ്തു. മുക്ക, സൂറത്ത്കൽ സ്വദേശികളായ പ്രഹ്ലാദ്, പ്രശാന്ത്, ഗുരുപ്രസാദ്, പ്രതീഷ് ആചാര്യ, ഭരത് ഷെട്ടി, സുകേഷ് എന്നിവരാണ് അറസ്റ്റിലായത്.
മുക്ക ശ്രീനിവാസ് കോളജിലെ വിദ്യാർഥിയായ സൂറത്ത്കൽ മുക്ക സ്വദേശി മുഹമ്മദ് യാസിൻ ബൈക്കിൽ വീട്ടിലേക്ക് യാത്ര ചെയ്യവെ സഹപാഠിയായ വിദ്യാർഥിനിയുടെ അഭ്യർഥന പ്രകാരം ലിഫ്റ്റ് കൊടുത്തതാണ് ആക്രമണത്തിനു കാരണമായത്.
സൂറത്ത്കൽ കല്യാണി സിറ്റി പേൾ അപ്പാർട്മെൻറിന് സമീപത്തുവെച്ച് പിന്തുടർന്ന അക്രമികൾ ബൈക്ക് തടഞ്ഞുനിർത്തി വിദ്യാർഥികളെ അസഭ്യം പറയുകയും 'ഒരു മുസ്ലിമിെൻറ കൂടെ പോകണോ? നിനക്ക് ഹിന്ദുക്കളെ കിട്ടില്ലേ?' എന്ന് ചോദിക്കുകയും തുടർന്ന് രണ്ടു പേരെയും ആക്രമിക്കുകയുമായിരുന്നു. വിദ്യാർഥിനി നൽകിയ പരാതിയിൽ കേസെടുത്ത പൊലീസ് പ്രതികളായ ആറുപേരെ അറസ്റ്റ് ചെയ്ത് കൂടുതൽ അന്വേഷണം നടത്തിവരുകയാണ്. സൂറത്ത്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടുമാസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ സംഭവമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.