കാസര്‍കോട്: നഗരസഭയുടെ ആശ്രയ ഭവനനിര്‍മാണ പദ്ധതിക്ക് പുതുജീവന്‍. സ്വന്തമായി ഭൂമിയോ സ്ഥലമോ ഇല്ലാത്ത 14 ആശ്രയ കുടുംബങ്ങളുടെ പുനരധിവാസത്തിനായി നുള്ളിപ്പാടിയില്‍ 450 സ്ക്വയര്‍ ഫീറ്റ് വീട് നിര്‍മിച്ചു കൊടുക്കുക എന്നതായിരുന്നു പദ്ധതിയിലൂടെ ലക്ഷ്യം വെച്ചിരുന്നത്.
ഒരു വീടുനിര്‍മാണം പൂര്‍ത്തിയാക്കുകയും ഒരു കുടുബം താമസം തുടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍, പലകാരണങ്ങളാല്‍ മറ്റു വീടുകളുടെ പ്രവൃത്തി പൂര്‍ത്തിയാക്കാനായില്ല.
ഇതോടെ പദ്ധതി ചുവപ്പുനാടയില്‍ കുടുങ്ങുകയായിരുന്നു. അബ്ബാസ് ബീഗം ചെയർമാൻ സ്ഥാനം ഏറ്റെടുത്തപ്പോൾ ‘മാധ്യമ’വുമായി നടത്തിയ അഭിമുഖത്തിൽ തന്റെ കാലാവധിക്കുള്ളിൽ ‘ആശ്രയ’ പദ്ധതി പുനരുജ്ജീവിപ്പിക്കുമെന്ന് അദ്ദേഹം എടുത്തുപറഞ്ഞിരുന്നു. നിരന്തര ഇടപെടലിലൂടെ ആശ്രയ ഭവനനിര്‍മാണ പദ്ധതി പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാറിന്റെ അനുമതി ലഭിച്ചിരിക്കുകയാണിപ്പോൾ. പദ്ധതിയില്‍ ബാക്കിയിരിപ്പുള്ള തുകയുടെ കൂടെ നഗരസഭയുടെ തനതുഫണ്ടും ഉപയോഗിച്ച് പദ്ധതി പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാർ അനുമതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.