ന​ഗ​ര​ത്തി​ൽ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ഇ ടോ​യ്‍ല​റ്റ്

ന​ഗ​ര​ജീ​വി​ത​ത്തി​ലെ ‘ന​ര​ക’ കാ​ഴ്ച​ക​ൾ

അ​ത്യു​ത്ത​ര​കേ​ര​ള​ത്തി​ന്റെ അ​തി​ർ​വ​ര​മ്പിനുള്ളിൽ ഏ​ഴു​ ഭാ​ഷ​കളും അ​തി​ല​ധി​ക​വും സം​സാ​രി​ക്കു​ന്ന​വ​ർ താ​മ​സി​ക്കു​ന്ന​യി​ടം, കാ​സ​ർ​കോ​ട് ജി​ല്ല. പൊ​തു​വേ അ​വ​ഗ​ണ​ന​യു​ടെ ആ​ഴം കൂ​ടു​ത​ലാ​ണെ​ന്ന് പ​റ​ഞ്ഞു​വ​രു​മെ​ങ്കി​ലും വി​ക​സ​ന​പാ​ത​യി​ൽ​ത​ന്നെ​യാ​ണ് ജി​ല്ല. ’80ന്റെ ​തു​ട​ക്ക​ത്തി​ൽ ജി​ല്ല രൂ​പ​വ​ത്ക​രി​ക്കു​ന്ന​ കാ​ല​ത്ത് മു​ര​ടി​ച്ചു​നി​ന്ന നാ​ടി​ന്ന് വി​ക​സ​ന​ത്തി​ന്റെ ജ​നാ​ല തു​റ​ന്ന് യാ​ത്ര ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. സ​ർ​ക്കാ​റു​ക​ൾ മാ​റി​വ​രു​മ്പോ​ഴും അ​വ​ര​വ​രു​ടെ വി​ക​സ​ന​കാ​ഴ്ച​പ്പാ​ടു​ക​ൾ ജ​ന​ങ്ങ​ളെ അ​റി​യി​ക്കാ​നു​ള്ള രാ​ഷ്​​ട്രീ​യ​പാ​ർ​ട്ടി​ക​ളു​ടെ യാ​ത്ര മി​ക്ക​തും തു​ട​ങ്ങു​ന്ന​ത് വ​ട​ക്കേ അ​തി​ർ​ത്തി​പ്ര​ദേ​ശ​മാ​യ മ​ഞ്ചേ​ശ്വ​ര​ത്തു​നി​ന്നാ​ണ്. എ​ന്നി​രു​ന്നാ​ലും, ഇ​നി​യും ഒ​രു​പാ​ട് മാ​റേ​ണ്ട​തു​ണ്ട്. കാ​സ​ർ​കോ​ട് ന​ഗ​രം. ഇ​തി​നെക്കുറി​ച്ചു​ള്ള ഒ​ര​ന്വേഷണം ഇ​ന്നു മു​ത​ൽ ‘മാ​ധ്യ​മം’ ആ​രം​ഭി​ക്കു​ക​യാ​ണ്. ‘തുളുനാട്ടിൽ ഇ​ങ്ങ​നെ മ​തി​യോ’​?

കാ​സ​ർ​കോ​ട്: ഇ​ന്ന​ത്തെ കാ​സ​ർ​കോ​ട് എ​ന്നാ​ൽ പു​തി​യ സ്റ്റാ​ൻ​ഡ് കേ​ന്ദ്രീ​ക​രി​ച്ചു​ള്ള​താ​ണ്. ദേ​ശീ​യ​പാ​ത ഒ​റ്റ​ത്തൂ​ൺ മേ​ൽ​പാ​ലം പോ​കു​ന്ന​ത് കാ​സ​ർ​കോ​ട് ന​ഗ​ര​ത്തെ വി​ഭ​ജി​ച്ചു​കൊ​ണ്ടാ​ണ്. വി​ക​സ​ന​ത്തി​നു​വേ​ണ്ടി ജ​ന​ങ്ങ​ൾ പ​ല​തും ക​ണ്ടി​​ല്ലെ​ന്ന് ന​ടി​ക്കു​ന്നു. ഏ​ക​ദേ​ശം 30 വ​ർ​ഷം മു​മ്പ് വ​ലി​യ മൊ​ട്ട​ക്കു​ന്നി​ടി​ച്ച് നി​ര​പ്പാ​ക്കി​യ​താ​ണ് പു​തി​യ സ്റ്റാ​ൻ​ഡ്.

പ​ക്ഷേ, ഇ​ന്നു​മ​ത് അ​സൗ​ക​ര്യ​ങ്ങ​ളു​ടെ മാ​റാ​പ്പി​ൽ തൂ​ങ്ങി​നി​ൽ​ക്കു​ന്ന കു​ട്ടി​യു​ടെ രൂ​പ​മാ​ണ്. പ​ല കാ​ര​ണ​ങ്ങ​ളാ​ൽ നാ​ശ​ത്തി​ന്റെ വ​ക്കി​ലാ​ണി​ന്നു​ള്ള​ത് എ​ന്ന​ത് വി​ഷ​മ​ക​ര​മാ​ണ്. മാ​ലി​ന്യ​നി​ർ​മാ​ർ​ജ​ന​മ​ട​ക്കം ഇ​പ്പോ​ഴും അ​ടി​സ്ഥാ​ന​ സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​തെ വീ​ർ​പ്പു​മു​ട്ടു​ന്ന അ​വ​സ്ഥ​യാ​ണ്.

 പുതിയ സ്റ്റാൻഡിലെ ഷോപ്പിങ് കോംപ്ലക്സ്...

പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ലെ ഷോ​പ്പി​ങ് കോം​പ്ല​ക്സ് തീ​രെ ക്ഷ​യി​ച്ച മ​ട്ടി​ലാ​ണ്. പ​ല മു​റി​ക​ളും ചോ​ർ​ന്നൊ​ലി​ക്കു​ന്ന നി​ല​യി​ലാ​ണു​ള്ള​ത്. മു​മ്പ് ഈ ​കെ​ട്ടി​ട​ത്തി​ന് സ​മീ​പ​ത്തു​കൂ​ടെ​യാ​ണ് ഹൈ​വേ പോ​യി​രു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ കെ​ട്ടി​ട​ത്തി​ലെ ക​ട​ക്കാ​ർ​ക്ക് അ​ത്യാ​വ​ശ്യം ക​ച്ച​വ​ടം ന​ട​ക്കാ​റു​ണ്ടാ​യി​രു​ന്നു. ഇ​ന്ന​ത് മാ​റി, പ​ല​ർ​ക്കും നാ​ശ​ത്തി​ന്റെ ക​ണ​ക്ക് മാ​ത്ര​മാ​ണ് പ​റ​യാ​നു​ള്ള​ത്.

ദേ​ശീ​യ​പാ​ത മേ​ൽ​പാ​ലം പ​ണി തു​ട​ങ്ങി​തോ​ടെ​യാ​ണ് ഇ​വ​രു​ടെ ശ​നി​ദ​ശ തു​ട​ങ്ങി​യ​ത്. എ​ന്നാ​ൽ, വി​ക​സ​ന​ത്തി​ന് തു​ര​ങ്കം​വെ​ക്കാ​ൻ ഇ​വ​രാ​രും ത​യാ​റാ​യി​ല്ല. വി​ക​സ​ന​ത്തി​നാ​യി എ​ന്തും സ​ഹി​ച്ചു, ക്ഷ​മി​ച്ചു. പ​ക്ഷേ, ഇ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന ന്യാ​യ​മാ​യ കാ​ര്യ​ങ്ങ​ൾ​ക്കെ​ങ്കി​ലും അ​ധി​കൃ​ത​ർ ക​നി​യ​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം.

മു​മ്പ് അ​വി​ടെ​യൊ​രു വ​ലി​യ മ​ര​വും അ​വി​ടെ ജ​ന​ങ്ങ​ൾ​ക്ക് വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യാ​നും ന​ല്ല സൗ​ക​ര്യ​മു​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ൾ ദേ​ശീ​യ​പാ​ത​യു​ടെ പ​ണി​യോ​ടു​കൂ​ടി ആ ​പാ​ർ​ക്കി​ങ്ങെ​ല്ലാം പോ​യി. ഒ​രു ക​സ്റ്റ​മ​ർ വ​ന്നാ​ൽ വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യാ​ൻ സ്ഥ​ല​മി​ല്ല. ഇ​പ്പോ​ൾ വ​ണ്ടി​വെ​ക്കാ​ൻ പ​റ്റു​ന്ന​ത് പാ​ദൂ​ർ കോം​പ്ല​ക്സി​ന​ടു​ത്താ​ണ്. അ​വി​ടെ നോ ​പാ​ർ​ക്കി​ങ് ബോ​ർ​ഡു​മു​ണ്ട്. അ​വി​ടെ ക​സ്റ്റ​മ​ർ അ​ഥ​വാ പാ​ർ​ക്ക് ചെ​യ്ത്, ബ​സ് സ്റ്റാ​ൻ​ഡ് കെ​ട്ടി​ട​ത്തി​ലെ ഷോ​പ്പി​ൽ വ​ന്നാ​ൽ​ത​ന്നെ പോ​കു​മ്പോ​ഴേ​ക്കും പൊ​ലീ​സി​ന്റെ വ​ക ഫൈ​ൻ കി​ട്ടു​ന്ന അ​വ​സ്ഥ​യാ​ണ്.

അ​തു​കൊ​ണ്ടു​ത​ന്നെ ദൂ​രെ വ​ണ്ടി​വെ​ച്ച് ക​സ്റ്റ​മ​ർ ഇ​വി​ടേ​ക്ക് വ​രാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ൽ. പു​തി​യ സ്റ്റാ​ൻ​ഡി​ൽ വ​രേ​ണ്ടു​ന്ന ജ​ന​ങ്ങ​ൾ നേ​രെ മ​റ്റ് ടൗ​ണു​ക​ളെ ആ​ശ്ര​യി​ക്കു​ക​യാ​ണ്. ജ​ന​ങ്ങ​ൾ ഇ​വി​ടെ ക​യ​റാ​ൻ മ​ടി​ക്കു​ക​യാ​ണ്. ഇ​വി​ട​ത്തെ ഷോ​പ്പു​കാ​ർ ക​സ്റ്റ​മ​ർ​ക്ക് അ​ങ്ങോ​ട്ടേ​ക്ക് സാ​ധ​നം കൊ​ണ്ടു​കൊ​ടു​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഇ​ത് വ​ലി​യ ന​ഷ്ട​മാ​ണ​വ​ർ​ക്കു​ണ്ടാ​ക്കു​ന്ന​ത്.

 

ജ​ന​ങ്ങ​ൾ ഏ​റെ ആ​ശ്ര​യി​ക്കു​ന്ന അ​ക്ഷ​യ​യും മ​റ്റും ബ​സ് സ്റ്റാ​ൻ​ഡി​ലെ ഈ ​കെ​ട്ടി​ട​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മു​മ്പ് ഒ​ന്നാം നി​ല​യി​ലേ​ക്ക് ക​യ​റാ​ൻ പു​റ​ത്തു​നി​ന്ന് നേ​രെ ഒ​രു പാ​ല​മു​ണ്ടാ​യി​രു​ന്നു. ദേ​ശീ​യ​പാ​ത മേ​ൽ​പാ​ലം പ​ണി​യോ​ടു​കൂ​ടി ആ ​പാ​ലം പൊ​ളി​ച്ചു​മാ​റ്റി. ഇ​പ്പോ​ൾ പു​തു​താ​യി​വ​രു​ന്ന ഒ​രാ​ൾ​ക്ക് എ​ങ്ങ​നെ മു​ക​ളി​ലെ ഷോ​പ്പി​ലേ​ക്ക് വ​ര​ണ​മെ​ന്ന​റി​യാ​ത്ത സ്ഥി​തി​യാ​ണ്.

ടൗ​ൺ മു​ഴു​വ​ൻ അ​ന്വേ​ഷി​ച്ച് വ​ട്ടം​ക​റ​ങ്ങേ​ണ്ട അ​വ​സ്ഥ. ആ​കെ​യു​ള്ള ഒ​രു വ​ഴി ബ​സ് സ്റ്റാ​ൻ​ഡി​നു​ള്ളി​ലെ വ​ഴി​യാ​ണ്. അ​താ​ണെ​ങ്കി​ൽ ഇ​തു​വ​രെ വൃ​ത്തി​യാ​ക്കാ​നോ മെ​യി​ന്റ​ന​ൻ​സ് ജോ​ലി​ചെ​യ്യാ​നോ അ​ധി​കൃ​ത​ർ കൂ​ട്ടാ​ക്കി​യി​ട്ടി​ല്ല. ​

ബ​സ് സ്റ്റാ​ൻ​ഡ് ഷോ​പ്പി​ങ് കോം​പ്ല​ക്സി​ലെ കു​റ​ച്ച് ക​ട​യു​ട​മ​ക​ൾ പ​ണം​പി​രി​ച്ച് ആ ​വ​ഴി​യി​ലു​ള്ള സ്റ്റെ​പ് പെ​യി​ന്റ​ടി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഇ​വി​ടെ ലൈ​റ്റ​ട​ക്കം വെ​ച്ച​തും ഇ​വ​ർ സ്വ​ന്തം നി​ല​യി​ലാ​ണ്. ബ​സ്​ സ്​​റ്റാ​ൻ​ഡ് കെ​ട്ടി​ട​ത്തി​ലെ ശു​ചി​മു​റി​ക​ൾ ഇ​ട​ക്കി​ട​ക്ക് മെ​യി​ന്റ​ന​ൻ​സ് ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും അ​ത് ഉ​പ​യോ​ഗി​ക്കാ​ൻ പ​റ്റാ​ത്ത​വി​ധ​ത്തി​ലാ​ണ്.

ദി​വ​സ​വും താ​ഴെ​യു​ള്ള ശു​ചി​മു​റി​യി​ൽ പ​ണം കൊ​ടു​ത്തു​വേ​ണം ഇ​വി​ട​ത്തെ ഷോ​പ്പു​കാ​ർ​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ. മു​ക​ളി​ൽ ര​ണ്ടു​ഭാ​ഗ​ത്തും ശു​ചി​മു​റി​യു​ണ്ടാ​യി​ട്ടും ഇ​വ​ർ​ക്ക് കാ​ര്യ​മി​ല്ല. ര​ണ്ടും ഉ​പ​യോ​ഗി​ക്കാ​ൻ​പ​റ്റാ​തെ ബ്ലോ​ക്കാ​യി​രി​ക്കു​ക​യാ​ണ്. പു​റ​ത്തേ​ക്ക് ജ​ന​ങ്ങ​ൾ കാ​ണു​ന്ന​വി​ധ​ത്തി​ൽ കെ​ട്ടി​ട​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ വ​ഴി​വേ​ണ​മെ​ന്നാ​ണ് കെ​ട്ടി​ട​ത്തി​ലെ ഷോ​പ്പു​കാ​രു​ടെ ആ​വ​ശ്യം. ഇ​തി​നു​വേ​ണ്ടി പ​ല​ത​വ​ണ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രു​ടെ മു​ന്നി​ൽ പോ​യെ​ങ്കി​ലും അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​മു​ണ്ടാ​യി​ട്ടി​ല്ല.

ദേ​ശീ​യ​പാ​ത​യു​ടെ പ​ണി​ക​ഴി​യാ​തെ സാ​ധ്യ​മ​ല്ല എ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. പി​ന്നെ മ​ഴ​ക്കാ​ല​ത്ത് പ​ല റൂ​മു​ക​ളും ചോ​ർ​ന്നൊ​ലി​ക്കു​ക​യാ​ണ് എ​ന്ന ആ​ക്ഷേ​പ​വു​മു​ണ്ട്. ചോ​ർ​ച്ച​യി​ൽ പ​ല​രും സ്വ​ന്തം കൈ​യി​ൽ​നി​ന്ന് പ​ണം ചെ​ല​വ​ഴി​ച്ച് ചോ​ർ​ച്ച​യ​ട​ക്കേ​ണ്ട ഗ​തി​കേ​ടാ​ണ്. കെ​ട്ടി​ട​ത്തി​ൽ വെ​ളി​ച്ച​ത്തി​ന് അ​പ​ര്യാ​പ്ത​ത​യു​ണ്ട്.

ഷോ​പ്പു​കാ​ർ സ്വ​ന്തം​നി​ല​യി​ൽ ഇ​തി​നാ​യി ലൈ​റ്റ് വെ​ച്ചി​രി​ക്കു​ക​യാ​ണ്. പി​ന്നെ രാ​വി​ലെ​യാ​കു​മ്പോ​ൾ സ്റ്റെ​പ്പി​ന​ടു​ത്താ​യി ക​ർ​ണാ​ട​ക മ​ദ്യ​ക്കു​പ്പി​ക​ൾ കാ​ണാ​റു​ണ്ടെ​ന്ന് ഇ​വി​ടെ​യു​ള്ള ഷോ​പ്പു​കാ​ർ പ​റ​യു​ന്നു​ണ്ട്. ന​ഗ​ര​ത്തി​ൽ വെ​ളി​ച്ച​ക്കു​റ​വു​ള്ള​തു​കൊ​ണ്ട് സാ​മൂ​ഹി​ക​വി​രു​ദ്ധ​ശ​ല്യ​മു​ണ്ടെ​ന്നും പ​റ​യു​ന്നു.

(തുടരും)

Tags:    
News Summary - problems faced by urban areas of kasargod

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.