പി.​ടി. ഭാ​സ്ക​ര പ​ണി​ക്ക​ര്‍ അ​നു​സ്മ​ര​ണം സി.​പി.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഇന്നത്തെ കമ്യൂണിസ്റ്റ്​ സ്വതന്ത്രർ പാലം വലിക്കുന്നവർ – ബിനോയ് വിശ്വം

കാ​സ​ര്‍കോ​ട്: കമ്യൂണിസ്റ്റ് സ്വ​ത​ന്ത്ര​ർ​ക്ക്​ മാ​തൃ​ക വി.​ആ​ർ. കൃ​ഷ്​​ണ​യ്യ​രും ജോ​സ​ഫ്​ മു​ണ്ട​ശേ​രി​യെ​യും പോ​ലെ​യു​ള്ള​വ​രാ​ണെ​ന്ന് സി.​പി.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം.

കമ്യൂണിസ്റ്റ് സ്വ​ത​ന്ത്ര​രാ​യി നി​യ​മ​സ​ഭ​യി​ലേ​ക്കും ലോ​ക്​ സ​ഭ​യി​ലേ​ക്കും എ​ത്തി​യ പി.​വി. അ​ൻ​വ​ർ, ജെ.​എ​സ്.​മ​നോ​ജ് എ​ന്നി​വ​ർ ഒ​രു ബാ​ധ്യ​ത​യാ​യി​രു​ന്നു. 1957ൽ ​കമ്യൂണിസ്റ്റ് സ്വ​ത​ന്ത്ര​ർ പാ​ർ​ട്ടി പ​റ​ഞ്ഞി​ട​ത്തു നി​ന്നി​രു​ന്നു. അ​വ​ർ കൈ​യ​ടി​ച്ചാ​ൽ മാ​ത്ര​മേ സ​ർ​ക്കാ​ർ നി​ല​നി​ൽ​ക്കു​മാ​യി​രു​ന്നു​ള്ളൂ. ഭാ​ഗ്യം തേ​ടി വ​ന്ന് സ്വ​ത​ന്ത്ര​ൻ​മാ​രാ​യി മ​ത്സ​രി​ച്ച് ജ​യി​ക്കു​ക​യും പി​ന്നെ പാ​ലം വ​ലി​ക്കു​ക​യും ചെ​യ്യു​ന്ന ഈ ​കാ​ല​ത്ത് 57ലെ ​സ്വ​ത​ന്ത്ര​ന്‍മാ​രെ പ​റ്റി പ​ഠി​ക്കു​ന്ന​ത് ന​ല്ല​താ​യി​രി​ക്കും. കമ്യൂണിസ്റ്റ് പാ​ര്‍ട്ടി​യു​ടെ 57 ലെ ​സ്വ​ത​ന്ത്ര​ന്‍മാ​രും പി​ല്‍കാ​ല​ത്തെ സ്വ​ത​ന്ത്ര​ന്‍മാ​രെ​യും ഗ​വേ​ഷ​ണ വി​ഷ​യ​മാ​ക്കു​ന്ന​ത് ന​ല്ല​താ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പി.​ടി. ഭാ​സ് ക​ര പ​ണി​ക്ക​ര്‍ ഫൗ​ണ്ടേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച പി.​ടി.​ബി അ​നു​സ്മ​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

തി​ങ്ക് ടാ​ങ്ക് എ​ന്ന ഇം​ഗ്ലീ​ഷ് വാ​ക്ക് അ​ന്വ​ർ​ഥ​മാ​ക്കു​ന്ന വ്യ​ക്തി​ത്വ​മാ​യി​രു​ന്നു പി.​ടി. ഭാ​സ് ക​ര പ​ണി​ക്ക​രെ​ന്ന് ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു. ഫൗ​ണ്ടേ​ഷ​ന്‍ ചെ​യ​ര്‍മാ​ന്‍ പ​ന്ന്യ​ന്‍ ര​വീ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​പി.​ഐ സം​സ്ഥാ​ന അ​സി. സെ​ക്ര​ട്ട​റി​യും സം​ഘാ​ട​ക സ​മി​തി ചെ​യ​ര്‍മാ​നു​മാ​യ ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ എം.​എ​ല്‍.​എ, നാ​രാ​യ​ണ​ന്‍ പേ​രി​യ, ഫൗ​ണ്ടേ​ഷ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​പി. സു​രേ​ഷ് രാ​ജ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

സി.​പി.​ഐ സം​സ്ഥാ​ന കൗ​ണ്‍സി​ല്‍ അം​ഗ​ങ്ങ​ളാ​യ അ​ഡ്വ. ഗോ​വി​ന്ദ​ന്‍ പ​ള്ളി​ക്കാ​പ്പി​ല്‍, ടി. ​കൃ​ഷ്ണ​ന്‍, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ കെ.​വി. കൃ​ഷ്ണ​ന്‍, കെ.​എ​സ്. കു​ര്യാ​ക്കോ​സ്, പി. ​ഭാ​ര്‍ഗ​വി, എം. ​കു​മാ​ര​ന്‍, അ​ഡ്വ. വി. ​സു​രേ​ഷ് ബാ​ബു എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. സി.​പി.​ഐ ജി​ല്ല സെ​ക്ര​ട്ട​റി സി.​പി. ബാ​ബു സ്വാ​ഗ​ത​വും ജി​ല്ല അ​സി. സെ​ക്ര​ട്ട​റി വി. ​രാ​ജ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.  

Tags:    
News Summary - Today's communist independents are bridge pullers - Binoy Vishwam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.