കാ​സ​ര്‍കോ​ട് ഗ​വ. യു.​പി സ്‌​കൂ​ളി​ന്റെ പു​തി​യ കെ​ട്ടി​ട​ത്തി​ന്റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി വി. ​ശി​വ​ന്‍കു​ട്ടി നി​ര്‍വ​ഹി​ക്കു​ന്നു

പുതിയ സ്കൂൾ കെട്ടിടങ്ങൾ നാടിന് സമർപ്പിച്ചു

കാസര്‍കോട് ഗവ. യു.പി സ്‌കൂൾ

കാസര്‍കോട്: വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി 35 ലക്ഷം രൂപ ചെലവില്‍ ഒരുക്കിയ കാസര്‍കോട് ഗവ. യു.പി സ്‌കൂളിന്റെ പുതിയ കെട്ടിടം മന്ത്രി വി. ശിവന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയര്‍ മുഹമ്മദ് മുനീര്‍ വടക്കുമ്പാടം റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

നഗരസഭ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍, വൈസ് ചെയര്‍പേഴ്സൻ ഷംസീദ ഫിറോസ്, വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍പേഴ്സൻ രജനി പ്രഭാകരന്‍, കൗണ്‍സിലര്‍ എം. ശ്രീലത, വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി.കെ. വാസു, ജനറല്‍ എജുക്കേഷന്‍ മിഷന്‍ ജില്ല കോഓ‍ഡിനേറ്റര്‍ പി.ദിലീപ് കുമാര്‍, ഡി.പി.സി ഡി. നാരായണ, ഡി.ഇ.ഒ എന്‍. നന്ദികേശന്‍.

എ.ഇ.ഒ അഗസ്റ്റിന്‍ ബര്‍ണാഡോ മൊന്‍ന്തേരോ, ബി.പി.സി.ടി. പ്രകാശന്‍, എസ്.എം.സി ചെയര്‍മാന്‍ കെ.സി. ലൈജുമോന്‍, പി.ടി.എ പ്രസിഡന്റ് കോടോത്ത് അനില്‍ കുമാര്‍, ഒ.എസ്.എ പ്രസിഡന്റ് ഡോ. ശോഭ, എം.പി.ടി.എ പ്രസിഡന്റ് എന്‍.കെ. രജനി, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ എ. ശ്രീകുമാര്‍, സ്റ്റാഫ് സെക്രട്ടറി എ. ജയദേവന്‍, സ്‌കൂള്‍ ലീഡര്‍ ജി. അദിത് തുടങ്ങിയവര്‍ സംസാരിച്ചു.കാസര്‍കോട് വികസന പാക്കേജ് സ്പെഷല്‍ ഓഫിസര്‍ ഇ.പി. രാജ്മോഹന്‍ സ്വാഗതവും സ്‌കൂള്‍ പ്രധാനാധ്യാപിക ടി.എന്‍. ജയശ്രീ നന്ദിയും പറഞ്ഞു.

ബേളൂര്‍ ഗവ. യു.പി സ്‌കൂൾ

കാഞ്ഞങ്ങാട്: ബേളൂര്‍ ഗവ. യു.പി സ്‌കൂളിലെ പുതിയ കെട്ടിടോദ്ഘാടനവും പ്രവേശന കവാട സമര്‍പ്പണവും മന്ത്രി നിര്‍വഹിച്ചു. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി. മുഖ്യാതിഥിയായി.

ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി, ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഷിനോജ് ചാക്കോ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഭൂപേഷ്, വി.വി. രമേശന്‍, കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ദാമോദരന്‍, ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്ഥിരംസമിതി ചെയര്‍പേഴ്‌സൻ രജനി കൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജ സ്വാഗതവും പി.ടി.എ പ്രസിഡന്റ് എച്ച്. നാഗേഷ് നന്ദിയും പറഞ്ഞു.

കൂളിയാട് ഗവ. ഹൈസ്‌കൂൾ

തൃക്കരിപ്പൂര്‍: മണ്ഡലത്തിലെ കൂളിയാട് ഗവ. ഹൈസ്‌കൂളില്‍ രണ്ടു കോടി രൂപ ചെലവില്‍ നിര്‍മിച്ച കെട്ടിടം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. എം. രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി വിശിഷ്ടാതിഥിയായി.

നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ, കയ്യൂര്‍ - ചീമേനി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വത്സലന്‍, ജില്ല പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരംസമിതി ചെയര്‍പേഴ്‌സൻ കെ. ശകുന്തള, കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്‍മാന്‍ വി.വി. രമേശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പി.ടി.എ പ്രസിഡന്റ് കെ. കരുണാകരന്‍ സ്വാഗതവും ഹെഡ് മാസ്റ്റര്‍ പി.വി. നാരായണന്‍ നന്ദിയും പറഞ്ഞു.

ഷിരിബാഗിലു ഗവ.വെല്‍ഫെയര്‍ എല്‍.പി സ്‌കൂൾ

മധൂര്‍: ഷിരിബാഗിലു ഗവ.വെല്‍ഫെയര്‍ എല്‍.പി സ്‌കൂളിന് നിര്‍മിച്ച കെട്ടിടം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഗോപാലകൃഷ്ണ, വൈസ് പ്രസിഡന്റ് സ്മിജ വിനോദ്, വികസന സ്ഥിരംസമിതി ചെയര്‍മാന്‍ രാധാകൃഷ്ണ സുര്‍ലു, ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ യശോദ എസ്. നായ്ക്, വിഭ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ഉമേഷ് ഗട്ടി, ജില്ല പഞ്ചായത്ത് അംഗം ജാസ്മിന്‍ കബീര്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം ജമീല അഹമ്മദ്, മധൂര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.എം. ബഷീര്‍, ഹബീബ് ചെട്ടുങ്കുഴി, സി. ഉദയകുമാര്‍, അബ്ദുൽ ജലീല്‍ ചെട്ടുങ്കുഴി, ഇ. അമ്പിളി, കെ. രതീഷ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി.കെ. വാസു, എം.പി.ടി.എ പ്രസിഡന്റ് സുമയ്യ തുടങ്ങിയവര്‍ സംസാരിച്ചു. സ്‌കൂള്‍ പ്രധാനാധ്യാപിക സി.എച്ച്. ശശികല നന്ദി പറഞ്ഞു.

നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ.യു.പി സ്‌കൂൾ

നെല്ലിക്കുന്ന്: അന്‍വാറുല്‍ ഉലൂം സ്‌കൂളിന്റെ പുതിയ കെട്ടിടം മന്ത്രി വി.ശിവന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ അഡ്വ.വി.എം. മുനീര്‍ മുഖ്യാതിഥിയായി.

സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ഖമറുദ്ദീന്‍ തായല്‍, ട്രഷറര്‍ അബ്ദു തൈവളപ്പ്, കാസര്‍കോട് നഗരസഭ വികസനകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ അബ്ബാസ് ബീഗം, പൊതുമരാമത്ത് സ്ഥിരംസമിതി ചെയര്‍പേഴ്‌സൻ സിയാന ഹനീഫ്, വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍പേഴ്‌സൻ കെ. രജനി, വാര്‍ഡ് കൗണ്‍സിലര്‍ അബ്ദുല്‍ റഹ്‌മാന്‍ ചക്കര, ഹനീഫ് നെല്ലിക്കുന്ന്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി.കെ. വാസു, ഡി.ഇ.ഒ എന്‍. നന്ദികേശന്‍, കാസര്‍കോട് എ.ഇ.ഒ അഗസ്റ്റിന്‍ ബെര്‍ണാഡ്, പി.ടി.എ പ്രസിഡന്റ് പി.എം. അബ്ദുൽ കാദര്‍, സി.എം. അഷ്‌റഫ്, ടി.എ. മഹമൂദ് എന്നിവര്‍ സംസാരിച്ചു.

സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് എന്‍.എം. സുബൈര്‍ സ്വാഗതവും സ്‌കൂള്‍ പ്രധാനാധ്യാപകന്‍ എ.കെ. മുഹമ്മദ് കുട്ടി നന്ദിയും പറഞ്ഞു.

Tags:    
News Summary - new school building inaugurated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.