മാഹി: കോവിഡ്കാലത്ത് ആശുപത്രിയാക്കപ്പെട്ട മാഹി ഗവ. മിഡിൽ സ്കൂളിലെ രണ്ട് പോർട്ടബിൾ ശൗചാലയങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ.
ആശുപത്രിയാക്കപ്പെട്ട സ്കൂൾ കോവിഡ്കാലം കഴിഞ്ഞ് തിരിച്ച് വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിട്ടും ബന്ധപ്പെട്ട വകുപ്പുകൾ ഇത് എടുത്ത് മാറ്റുന്നതിന് ഒരു ശ്രദ്ധയും പുലർത്തിയിട്ടില്ല. അരലക്ഷത്തോളം രൂപ വിലവരുന്ന ഈ പോർട്ടബിൾ ടോയ് ലറ്റുകൾ മറ്റേതെങ്കിലും പൊതുസ്ഥലത്ത് സ്ഥാപിച്ചിരുന്നെങ്കിൽ പൊതുജനങ്ങൾക്ക് ഉപകാരപ്പെടുമായിരുന്നു.
കോവിഡ് വ്യാപനത്തെതുടർന്ന് സ്കൂൾ ആശുപത്രിയാക്കിയപ്പോൾ വാങ്ങിയ കിടക്കകളും മറ്റുപകരണങ്ങളും നിരവധിതവണ ആവശ്യപ്പെട്ട ശേഷമാണ് സ്കൂളിൽനിന്ന് കൊണ്ടുപോയത്. സ്കൂൾ മുറ്റത്തുള്ള ഈ രണ്ട് പോർട്ടബിൾ ടോയ് ലറ്റുകൾമൂലം കുട്ടികൾക്ക് കളിക്കുന്നതിനും പ്രയാസം നേരിടുന്നതായി രക്ഷിതാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.