കാസർകോട്: സാങ്കേതിക വിദ്യാഭ്യാസ വിദഗ്ധൻ പ്രഫ. കെ.കെ. അബ്ദുൽ ഗഫാറിന്റെ ആത്മകഥ ‘ഞാൻ സാക്ഷി’ പ്രകാശനം ചെയ്തു. ബേക്കൽ താജിൽ നടന്ന ചടങ്ങിൽ മഹേന്ദ്ര സിങ് ധോണി, ദുബൈ ഹെൽത്ത് അതോറിറ്റി സി.ഇ.ഒ ഡോ. മർവാൻ അൽ മുല്ലക്ക് ആദ്യകോപ്പി നൽകി പ്രകാശനം നിർവഹിച്ചു. നടൻ ടൊവിനോ തോമസ് അടക്കമുള്ളവർക്കും ധോണി തന്നെ ‘ഞാൻ സാക്ഷിയുടെ’ കോപ്പികൾ സമ്മാനിച്ചു.
അധ്യാപനം ഒരു കലയാണെന്നും അധ്യാപകരെ ഏറെ ബഹുമാനിക്കുന്നുവെന്നും ധോണി പറഞ്ഞു. സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിഡിയോ വഴി ആശംസ നേർന്നു. ദുബൈ ഹെൽത്ത് അതോറിറ്റി സി.ഇ.ഒ ഡോ. മർവാൻ അൽ മുല്ല സംസാരിച്ചു. മാധ്യമപ്രവർത്തകൻ ടി.എ. ഷാഫി പുസ്തകം പരിചയപ്പെടുത്തി.
സുപ്രീംകോടതിയിലെ സീനിയർ അഭിഭാഷകനും കപിൽ സിബലിന്റെ മകനുമായ അഖിൽ സിബൽ, മുൻ കേന്ദ്രമന്ത്രി സലീം ഇക്ബാൽ ഷെർവാണി, എം.എൽ.എമാരായ സി.എച്ച്. കുഞ്ഞമ്പു, എൻ.എ. നെല്ലിക്കുന്ന്, മംഗളൂരു സിറ്റി സൗത്ത് എം.എൽ.എ വേദവ്യാസ് കാമത്ത് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.