മംഗളൂരു: വിളകൾ നശിപ്പിക്കുന്ന എരുമയെ വെടിവെച്ചുവീഴ്ത്തിയശേഷം അറുത്ത് വിൽപനക്ക് ശ്രമിച്ച സംഭവത്തിൽ കർഷകൻ ഉൾപ്പെടെ ഏഴുപേർ അറസ്റ്റിൽ. ബല്യയിലെ കർഷകൻ ജയറാം റായ്(58), ഉമർ(37), ഉമർ ഫാറൂഖ്(42), മുഹമ്മദ് സുഹൈൽ(26), മുഹമ്മദ് കലന്തർ(43), മുഹമ്മദ് സിനാൻ(22), ഇല്യാസ്(38) എന്നിവരെയാണ് ഉള്ളാൾ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ ഗോവധ നിരോധന നിയമപ്രകാരം കേസെടുത്തു.
ബല്യയിലെ കർഷകനാണ് ജയറാം റായ്. തെൻറ തോട്ടത്തിൽ സ്ഥരമായെത്തി നാശനഷ്ടങ്ങൾ വരുത്തിയതിനാലാണ് സുഹൃത്തുക്കളുടെ സഹായത്തോടെ എരുമക്കുനേരെ വെടിയുതിർത്തത്. വെടിയേറ്റുവീണ എരുമയെ അറുത്തുമുറിച്ച് മാംസമാക്കി വിൽക്കാൻ ശ്രമിക്കുന്നതിനിടെ ഇവർ പിടിയിലാവുകയായിരുന്നു. ഇവരിൽനിന്ന് വാഹനം, തോക്ക്, വെട്ടുകത്തികൾ, വെടിയുണ്ടകൾ, കയർ, മരത്തടി എന്നിവ പിടിച്ചെടുത്തു. വെടിയൊച്ച കേട്ട ഉടൻ നാട്ടുകാർ ഓടിയെത്തിയിരുന്നു. പ്രതികൾ ഓടിരക്ഷപ്പെട്ടതിനാൽ പിടികൂടാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് സംഘ്പരിവാർ പ്രവർത്തകൻ അർജുൻ ഉള്ളാൾ പൊലീസിൽ പരാതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.