കാപ്പ കേസിലെ പ്രതിക്ക് കുത്തേറ്റ സംഭവം: ഒരാൾ അറസ്റ്റിൽ

കാ​സ​ർ​​കോ​ട്: കാ​പ്പ കേ​സി​ലെ പ്ര​തി​യെ കു​ത്തി​പ്പ​രി​ക്കേ​ൽപിച്ച കേ​സി​ല്‍ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. കൂ​ഡ്‌​ലു പാ​റ​ക്ക​ട്ട എ.​ആ​ര്‍ ക്യാ​മ്പ് റോ​ഡി​ലെ എ. ​പു​ഷ്പ​രാ​ജ് (39) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ​യ്യ​ന്നൂ​രി​ലെ ബ​ന്ധു​വീ​ട്ടി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്ന പ്ര​തി​യെ കാ​സ​ര്‍കോ​ട് സി.​ഐ പി. ​അ​ജി​ത്കു​മാ​റും സം​ഘ​വു​മാ​ണ് പി​ടി​കൂ​ടി​യ​ത്. നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട് കാ​പ്പ ചു​മ​ത്തി​യ മീ​പ്പു​ഗി​രി​യി​ലെ ദീ​പ​കി​നെ​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം കു​ത്തി​പ്പ​രി​ക്കേ​ൽപി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച പു​ല​ർച്ച 12.30ഓടെ മ​ന്നി​പ്പാ​ടി​യി​ലെ ഒ​രു വീ​ട്ടി​ലാ​ണ് സം​ഭ​വം. വീ​ട്ടി​ല്‍ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി അ​തി​ക്ര​മി​ച്ചു​ക​ട​ന്ന സം​ഘം ദീ​പ​കി​നെ​യും ബ​ന്ധു​വാ​യ സ്ത്രീ​യെ​യും ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. കേ​സി​ലെ മ​റ്റു പ്ര​തി​ക​ളാ​യ സ​ന്ദീ​പ്, ശ്രീ​ഹ​രി, ലോ​കേ​ഷ്, തേ​ജ​സ് തു​ട​ങ്ങി​യ​വ​രെ അ​ന്വേ​ഷി​ച്ചു​വ​രുക​യാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി​യ ദീ​പ​ക് നി​ർ​ദേ​ശം ലം​ഘി​ച്ച് നാ​ട്ടി​ലെ​ത്തി​യ​തി​ന് പൊ​ലീ​സ് കേ​സെ​ടു​ത്തു.

Tags:    
News Summary - Suspect stabbed in Kappa case: One arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.