ബേഡകം (കാസർകോട്): പാതിരാത്രി യുവതിയെ കിടക്കപ്പായയിൽ വെട്ടിക്കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് പിടിയിലായി. ബേഡകം സ്റ്റേഷൻ പരിധിയിലെ കൊളത്തൂർ പെർളടുക്കത്ത് തിങ്കളാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. പെർളടുക്കയിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന കോളിയടുക്കം സ്കൂളിലെ ജീവനക്കാരി ഉഷയാണ് (44) കൊല്ലപ്പെട്ടത്. പ്രതിയും ഉഷയുടെ ഭർത്താവുമായ അശോകൻ (48) രാവിലെ റെയിൽവേ സ്റ്റേഷനിൽവെച്ച് റെയിൽവേ പൊലീസിെൻറ പിടിയിലാകുകയായിരുന്നു.
സംശയംതോന്നി അശോകനെ റെയിൽവേ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് സംഭവം തുറന്നുപറഞ്ഞത്. ഇയാളുടെ ബാഗ് പരിശോധിച്ചപ്പോൾ 27,000 രൂപയും കണ്ടെടുത്തു. പണം പച്ചക്കറി വാങ്ങാനെന്നാണ് പൊലീസിനോട് പറഞ്ഞത്.
ശബരിമലക്ക് പോകാനായി അശോകൻ വ്രതമെടുത്തിരുന്നു. തിങ്കളാഴ്ച രാവിലെ നിത്യകർമത്തിന് കാണാത്തതിനെ തുടർന്ന് കൂടെയുള്ള സ്വാമിമാർ അശോകൻ താമസിക്കുന്ന ക്വാർട്ടേഴ്സിൽ അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹം പായയിൽ ചുരുട്ടിയ നിലയിൽ രക്തത്തിൽ കുളിച്ചുകിടക്കുന്നത് കണ്ടത്. തുടർന്ന് ബേഡകം പൊലീസിൽ അറിയിച്ചു. അശോകനുമായി പിരിഞ്ഞ് ഉഷ ഒരുവർഷത്തോളം സ്വന്തം വീട്ടിലായിരുന്നു. ഒരു വർഷം മുമ്പാണ് ഇരുവരും പെർളടുക്കത്ത് താമസമാക്കിയത്. ഏക മകൻ ആദിഷ് (ഗൾഫ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.