ന​ഴ്സി​ങ് ഓ​ഫി​സ​ർ മെ​റി​ൻ കു​ഞ്ഞി​ന് മു​ല​പ്പാ​ൽ കൊ​ടു​ക്കു​ന്നു, ഇൻസെറ്റിൽ മെ​റി​ൻ

‘അമ്മയാണിത് വാവേ, അമ്മിഞ്ഞപ്പാല് കുടിക്ക്’

കാ​സ​ർ​കോ​ട്: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി കൊ​ണ്ടു​വ​ന്ന അ​സം സ്വ​ദേ​ശി​യാ​യ യു​വ​തി​യു​ടെ മൃ​ത​ദേ​ഹ​ത്തി​ന​രി​കെ, 37 ദി​വ​സം മാ​ത്രം പ്രാ​യ​മാ​യ കു​ഞ്ഞി​ന്റെ വി​ശ​പ്പ​ട​ക്കാ​ൻ ക​ഴി​യാ​തെ ബ​ന്ധു​ക്ക​ൾ വ​ല​യു​ക​യാ​യി​രു​ന്നു. ഇ​ത​റി​ഞ്ഞ ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് അ​ന്നേ​ദി​വ​സം ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ന​ഴ്സി​ങ് ഓ​ഫി​സ​ർ മെ​റി​ൻ മു​ല​പ്പാ​ൽ കൊ​ടു​ക്കാ​ൻ സ​ന്ന​ദ്ധ​യാ​യി മു​ന്നോ​ട്ടു​വ​രു​ക​യാ​യി​രു​ന്നു.

വി​ശ​പ്പു​മാ​റി​യ കു​ഞ്ഞി​നെ ഉ​റ​ക്കി, വ​സ്ത്ര​ങ്ങ​ൾ മാ​റ്റി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റി. ആ​തു​ര സേ​വ​ന​ത്തി​ന്റെ​യും മ​നു​ഷ്യ​ത്വ​ത്തി​ന്റെ​യും ഉ​ദാ​ത്ത മാ​തൃ​ക​യാ​വു​ക​യാ​ണ് ഒ​രു​വ​യ​സ്സു​ള്ള കു​ഞ്ഞി​ന്റെ അ​മ്മ കൂ​ടി​യാ​യ മെ​റി​ൻ. മെ​റി​ൻ ബെ​ന്നി​യെ ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഡോ. ​ജ​മാ​ൽ അ​ഹ്മ​ദ് നേ​രി​ട്ടു​ക​ണ്ട് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ച്ചു.

Tags:    
News Summary - This is mother baby- drink milk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.