വ്യാജ ഫോൺ നമ്പർ നൽകി വാക്സിനെടുക്കൽ വ്യാപകം

ചെറുവത്തൂർ: ത​െൻറ ഫോൺ നമ്പറിൽനിന്ന്​ ആന്ധ്ര സ്വദേശി വാക്സിനേഷൻ ചെയ്തതായി പരാതി. കയ്യൂർ വെള്ളാട്ടെ രഞ്ജിത്തി​െൻറ ഫോൺ നമ്പർ ഉപയോഗിച്ചാണ് ആന്ധ്രപ്രദേശിലെ ഗോദാവരി സ്വദേശിയായ ആൻഡില ലാലിത വാക്സിൻ എടുത്തത്. വാക്സിനേഷൻ നടത്തിയ സർട്ടിഫിക്കറ്റിനായി മൈ ഗവ. കൊറോണ ഹെൽപ് ​െഡസ്ക് മുഖേന ബന്ധപ്പെട്ടപ്പോഴാണ് വീട്ടുകാർ അല്ലാത്ത വ്യക്തിയും വാക്സിനേഷൻ എടുത്തതായി അറിഞ്ഞത്. ആന്ധ്ര സ്വദേശിയുടെ 2021 ജൂണിൽ വാക്സിൻ എടുത്ത സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പലരും വ്യാജ ഫോൺ നമ്പറുകൾ നൽകി വ്യാപകമായി വാക്സിനേഷൻ നടത്തിയതായി സംശയമുയർന്നിട്ടുണ്ട്.



Tags:    
News Summary - Vaccination by giving fake phone number is widespread

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.