നീലേശ്വരം: ഒരുമാസമായി ബി.എസ്.എൻ.എൽ നെറ്റ് വർക്ക് സേവനം ലഭിക്കാതെ വരുന്ന സാഹചര്യത്തിൽ നാട്ടുകാർ മാലോം ബി.എസ്.എൻ.എൽ ഓഫിസിനു മുന്നിൽ പ്രതിഷേധസൂചകമായി റീത്ത് സമർപ്പിച്ചു. കാലങ്ങളായി ബി.എസ്.എൻ.എൽ സേവനം മാത്രം ആശ്രയിക്കുന്നവരാണ് സഹികെട്ട് റീത്തുമായി ബുധനാഴ്ച വൈകീട്ട് മാലോം ഓഫിസിൽ എത്തിയത്. സമരക്കാരെ കണ്ട ഉടൻ ജീവനക്കാർ ഓഫിസ് പ്രവേശനകവാടം പൂട്ടി. പ്രതിഷേധവുമായി എത്തിയവർ റീത്ത് വാതിൽപടിയിൽ വെക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
ഇതിനിടയിൽ വിവരമറിഞ്ഞ് വെള്ളരിക്കുണ്ട് പൊലീസും സ്ഥലത്തെത്തി. മഴക്കാലമായതിനാൽ ഇടക്കിടെ വൈദ്യുതി മുടങ്ങുന്ന സാഹചര്യം ഉണ്ടാകുമ്പോൾ ബി.എസ്.എൻ.എൽ പ്രവർത്തനസജ്ജമാകണമെങ്കിൽ ഓട്ടോമാറ്റിക് ബാറ്ററി ഉണ്ടെങ്കിലും അത് പ്രവർത്തനമല്ലെന്നും ജനറേറ്റർ പ്രവർത്തിപ്പിക്കാൻ ജീവനക്കാർ ഇല്ലാത്തതുമാണ് സേവനം ലഭിക്കാതെ വരാൻ ഇടയാകുന്നത് എന്ന് പ്രതിഷേധക്കാർ പറഞ്ഞു.
പ്രതീകാത്മ റീത്തുവെക്കൽ സമരം ബളാൽ പഞ്ചായത്ത് സ്ഥിരം സമിതി അംഗം അലക്സ് നെടിയകാലയിൽ ഉദ്ഘാടനം ചെയ്തു. ജോബി കാര്യാവിൽ അധ്യക്ഷത വഹിച്ചു.
സിബിച്ചൻ പുളിങ്കാല, മാർട്ടിൻ ജോർജ്, ബിനു കുഴിപ്പള്ളി, രാജു മൈലക്കൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.