കാസർകോട്: അണങ്കൂരിൽ കൊലക്കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ജെ.പി കോളനി സ്വദേശി ജ്യോതിഷിനെയാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ നാല് മണിയോടെയാണ് കണ്ടെത്തിയത്. വീട്ടുകാര്‍ ഉടന്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
സാമ്പത്തിക പ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് കരുതുന്നു. മാസങ്ങള്‍ക്ക് മുമ്പ് ജ്യോതിഷിനെ ഗുണ്ടാ ലിസ്റ്റിൽപെടുത്തി ജില്ലാ പൊലീസ് കാപ്പ ചുമത്തിയിരുന്നു.
സൈനുല്‍ ആബിദ്, ചൂരി റിഷാദ് വധക്കേസുകളിലടക്കം നിരവധി കേസുകളിൽ പ്രതിയായിരുന്നു. 2008ൽ ദേശീയ പാതക്കു സമീപം അശോക് നഗര്‍ റോഡില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന നെല്ലിക്കുന്ന്, ബങ്കര കുന്നിലെ മാമുവിന്റെ മകന്‍ മുഹമ്മദ് സിനാനെ തടഞ്ഞു നിര്‍ത്തി ജോതിഷടക്കമുള്ള സംഘം കുത്തികൊല്ലുയായിരുന്നു. ഈ കേസില്‍ പിന്നീട് പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 2017 ല്‍ ജോതിഷിനുനേരെ വധശ്രമവും നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.