കാസർകോട്: കേരള കേന്ദ്ര സർവകലാശാല ദലിത് പഠനശാഖയോട് പുറംതിരിഞ്ഞുതന്നെ. ബോർഡ് ഒാഫ് സ്റ്റഡീസ് അംഗീകരിച്ച വിഷയങ്ങൾ ഇംഗ്ലീഷ് താരതമ്യ പഠനവകുപ്പ് തലവൻ മുകളിൽനിന്നുള്ള നിർദേശപ്രകാരം വിലക്കി. ഫാക്കൽറ്റി സമവായത്തിലൂടെ തീരുമാനമെടുക്കേണ്ടകാര്യത്തിൽ വകുപ്പുതലവൻ ഏകപക്ഷീയമായി നോട്ടീസ് ഇറക്കുന്ന പതിവ് കേന്ദ്ര സർവകലാശാലയിൽ ആദ്യമാണ് സംഭവിക്കുന്നത്. ഇൗ ആഴ്ചയായിരുന്നു ഇംഗ്ലീഷ് താരതമ്യ പഠനവകുപ്പിെൻറ കീഴിൽ ദലിത് പഠനം തുടങ്ങേണ്ടിയിരുന്നത്. എന്നാൽ, ദലിത് പഠനങ്ങൾ സർവകലാശാലയിൽ പ്രക്ഷോഭങ്ങൾക്ക് കാരണമാകുന്നതിനാൽ പ്രോത്സാഹിപ്പിക്കരുതെന്ന കേന്ദ്രസർക്കാർ നിർദേശത്തിെൻറ അടിസ്ഥാനത്തിലാണ് വിലക്ക് ഏർപ്പെടുത്തിയത് എന്ന ആരോപണം ശക്തമാണ്.
ഡിസംബര്‍ 16വരെ കുട്ടികള്‍ക്ക് ദലിത് പഠനത്തിന് ചേരാന്‍ അവസരമുണ്ടായിരുന്നു. ഡിസംബര്‍ 10ന് ചേര്‍ന്ന ഫാക്കല്‍റ്റി യോഗത്തില്‍ ഇംഗ്ലീഷ് താരതമ്യ പഠനവിഭാഗം താല്‍ക്കാലിക വകുപ്പ് മേധാവി ഡോ. വെള്ളിക്കീല്‍ രാഘവന്, ദലിത് സ്റ്റഡീസ് ഉള്‍പ്പെടുത്താതെ വിദ്യാർഥികൾക്ക് തെരഞ്ഞെടുക്കാവുന്ന വിഷയങ്ങളുടെ നോട്ടീസ് ഇറക്കിയത് വിവാദമായി. ദലിത് പഠനം നിർദേശിച്ച ഇംഗ്ലീഷ് താരതമ്യ പഠനവിഭാഗം അസോസിയേറ്റ് പ്രഫ. പ്രസാദ് പന്ന്യൻ വൈസ് ചാൻസലർക്ക് ഇതിനെതിരെ പരാതി നൽകി. എന്നാൽ, പരാതി തള്ളിക്കളഞ്ഞ് പ്രസാദിനെതിരെ നടപടിയെടുക്കാനാണ് നീക്കം.
‘ആർ.എസ്.എസ് അജണ്ടയാണ് ഇതിന് പിന്നില്‍. കേന്ദ്ര സര്‍വകലാശാലയില്‍ ഇത്തരം അജണ്ടകള്‍ നടപ്പാക്കാനുള്ള ശ്രമം ആർ.എസ്.എസും ചില അധ്യാപകരും കഴിഞ്ഞ കുെറക്കാലമായി ശ്രമിക്കുകയാണ്. ഇതിെൻറ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ദലിത് സ്റ്റഡീസ് ഒഴിവാക്കിയത്’ --ഒരു ഗവേഷകവിദ്യാർഥി ‘മാധ്യമ’ത്തോട് പറഞ്ഞു. ദലിത് പഠനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയ സംഭവം മാധ്യമങ്ങളിൽ വിവാദമായതോടെ, വാർത്തകൾ തെറ്റാണെന്ന് സർവകലാശാല ഇറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.