കാസർകോട്: ജില്ല കലക്ടർ ഡോ. ഡി. സജിത് ബാബു ക്വാറൻറീനിൽ. ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച മാധ്യമപ്രവർത്തകനു മായി സമ്പർക്കം പുലർത്തിയതിനെ തുടർന്നാണ് നടപടി. കലക്ടറുടെ സാമ്പിൾ പരിശോധനക്ക് അയച്ചു. കലക്ടറുടെ ഗൺമാനും ഡ്രൈവറും ക്വറൻറീനിൽ പ്രവേശിച്ചിട്ടുണ്ട്. രോഗം ബാധിച്ച മാധ്യമപ്രവർത്തകൻ കലക്ടറുടെ അഭിമുഖം എടുത്തിരുന്നു. ഇതേ തുടർന്ന് മുൻകരുതലിെൻറ ഭാഗമായാണ് കലക്ടർ ക്വാറൻറീനിൽ പ്രവേശിച്ചത്.
ജില്ലയിൽ രണ്ടുപേർക്കാണ് ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ ഒരാൾ ദൃശ്യമാധ്യമ പ്രവർത്തകനും രണ്ടാമൻ 29 വയസ്സുള്ള ചെമ്മനാട് സ്വദേശിയുമാണ്. ഇരുവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. സംസ്ഥാനത്ത് ആദ്യമായിട്ടാണ് മാധ്യമപ്രവർത്തകന് കോവിഡ് സ്ഥിരീകരിക്കുന്നത്. ഇതിനു മുമ്പ് ജില്ലയിലെ രണ്ടു മാധ്യമപ്രവർത്തകരുടെ ബന്ധുകൾക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം മുഖ്യമന്ത്രി പ്രതിദിന വാർത്തസമ്മേളനത്തിൽ അറിയിച്ചിരുന്നു.
തുടർന്ന് ഇവരുമായി സമ്പർക്കത്തിലുണ്ടായിരുന്ന മാധ്യമപ്രവർത്തകരോട് നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ടു. ഫലം വന്നപ്പോൾ എല്ലാവരുടേതും നെഗറ്റിവായിരുന്നു. കണ്ണൂർ സ്വദേശിയായ മാധ്യമപ്രവർത്തകനെ ക്വാറൻറീനിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹവുമായി സമ്പർക്കമുള്ള മുഴുവൻ ചാനൽ പ്രവർത്തകരും ക്വാറൻറീനിൽ പ്രവേശിക്കണമെന്ന് ഡി.എം.ഒ അറിയിച്ചു.
ജില്ലയില്‍ 1930 പേരാണ് നിരീക്ഷണത്തിലുള്ളത്. വീടുകളില്‍ 1901 പേരും ആശുപത്രികളില്‍ 29 പേരും. പുതിയതായി ഒരാളെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. നിരീക്ഷണത്തിലുള്ള 59 പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു. ബുധനാഴ്ച മൂന്നുപേര്‍ക്ക് രോഗം ഭേദമായി ആശുപത്രി വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.