കുമ്പള: രാജ്മോഹന്‍ ഉണ്ണിത്താന് എം.പിയുടെ കാര്‍ തടഞ്ഞതിന് പത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. അഡ്വ. ഉദയകുമാർ, ശമീർ, നസീറുദ്ദീൻ, ഫൈസൽ, ബഷീറലി, സൈനുൽ ഹാരിസ്, അബ്ദുൽ ഹക്കീം, അബ്ദുൽ മുനീർ, ഹർഷാദ്, നിയാസ് എന്നിവർക്കെതിരെയാണ് കേസെടുത്തത്.
കുമ്പള ടൗണില്‍ സ്വകാര്യ ആശുപത്രിയുടെ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങവേ വഖഫ് ഭൂമി തട്ടിയെടുത്ത എം.എല്‍.എ രാജിവെക്കുക എന്ന മുദ്രാവാക്യവുമായി ഡി.വൈ.എഫ്.ഐ പ്രവർത്തകർ എം.പിയുടെ കാര്‍ തടയുകയായിരുന്നു.
തൃക്കരിപ്പൂരിലെ ഒരു മതസ്ഥാപനത്തിെൻറ വഖഫ് സ്വത്ത് വിറ്റതുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം എം.എൽ.എ എം.സി. ഖമറുദ്ദീനെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് എം.എല്‍.എയെ തടയാനെത്തിയതായിരുന്നു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകർ. എം.എല്‍.എ, എം.പിയുടെ വാഹനത്തിലുണ്ടെന്ന് തെറ്റിദ്ധരിച്ചാണ് എം.പിയുടെ കാര്‍ തടഞ്ഞതെന്നാണ് സംഭവത്തെക്കുറിച്ച് പൊലീസ് നല്കുന്ന വിശദീകരണം.
കാറിലെത്തിയ സംഘം എം.പിയുടെ വണ്ടിക്കുകുറുകെ കാര്‍ നിര്‍ത്തിയാണ് പ്രതിഷേധം പ്രകടിപ്പിച്ചത്. തെൻറ കാർ തടഞ്ഞതിനെതിരെ രാജ് മോഹൻ ഉണ്ണിത്താൻ എം.പി രൂക്ഷമായി പ്രതികരിച്ചു. പ്രതിഷേധിക്കാൻ വിടുമ്പോൾ ഡി.വൈ.എഫ്.ഐ അക്ഷരജ്ഞാനമുള്ളവരെ തിരഞ്ഞെടുത്ത് അയക്കണമെന്നും വേണമെങ്കില്‍ എം.പി എന്ന ബോര്‍ഡ് മലയാളത്തിലും സ്ഥാപിക്കാമെന്നും അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ ശബ്ദസന്ദേശത്തിൽ പറഞ്ഞു.
എം.പി എന്നതിന് രണ്ടക്ഷരമാണെന്നും എം.എല്‍.എ എന്നുള്ളതിന് മൂന്നക്ഷരമാണെന്നും മനസ്സിലാക്കണമെന്നും ഇല്ലെങ്കില്‍ ഡി.വൈ.എഫ്.ഐക്ക് ഇത്തരം അപമാനം ഇനിയും സഹിക്കേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
വഖഫ് ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് സമരരംഗത്തുള്ള ഡി.വൈ.എഫ്.ഐ സ്വകാര്യ പരിപാടിക്കെത്തിയ എം.സി. ഖമറുദ്ദീന് എം.എല്‍.എയെ തടയാൻ ശ്രമിക്കുേമ്പാൾ എം.പിയുടെ കാറില്‍ കൈവെച്ചത് വളച്ചൊടിച്ച് പ്രചാരണം നടത്തുകയാണ് എം.പി ചെയ്യുന്നതെന്ന് ഡി.വൈ.എഫ്.ഐ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.