Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം.പിയുടെ കാർ...

എം.പിയുടെ കാർ തടഞ്ഞതിന് 10 ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസ്

text_fields
bookmark_border
എം.പിയുടെ കാർ തടഞ്ഞതിന് 10 ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസ്
cancel

കു​മ്പ​ള: രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം.​പി​യു​ടെ കാ​ര്‍ ത​ട​ഞ്ഞ​തി​ന് പ​ത്ത് ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ര്‍ത്ത​ക​ര്‍ക്കെ​തി​രെ കു​മ്പ​ള പൊ​ലീ​സ് കേ​സെ​ടു​ത്തു. അ​ഡ്വ. ഉ​ദ​യ​കു​മാ​ർ, ശ​മീ​ർ, ന​സീ​റു​ദ്ദീ​ൻ, ഫൈ​സ​ൽ, ബ​ഷീ​റ​ലി, സൈ​നു​ൽ ഹാ​രി​സ്, അ​ബ്​​ദു​ൽ ഹ​ക്കീം, അ​ബ്​​ദു​ൽ മു​നീ​ർ, ഹ​ർ​ഷാ​ദ്, നി​യാ​സ് എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

കു​മ്പ​ള ടൗ​ണി​ല്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യു​ടെ ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് മ​ട​ങ്ങ​വേ വ​ഖ​ഫ് ഭൂ​മി ത​ട്ടി​യെ​ടു​ത്ത എം.​എ​ല്‍.​എ രാ​ജി​വെ​ക്കു​ക എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ എം.​പി​യു​ടെ കാ​ര്‍ ത​ട​യു​ക​യാ​യി​രു​ന്നു.

തൃ​ക്ക​രി​പ്പൂ​രി​ലെ ഒ​രു മ​ത​സ്ഥാ​പ​ന​ത്തി​െൻറ വ​ഖ​ഫ് സ്വ​ത്ത് വി​റ്റ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ഞ്ചേ​ശ്വ​രം എം.​എ​ൽ.​എ എം.​സി. ഖ​മ​റു​ദ്ദീ​നെ​തി​രെ ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു. ഈ ​സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എം.​എ​ല്‍.​എ​യെ ത​ട​യാ​നെ​ത്തി​യ​താ​യി​രു​ന്നു ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ര്‍ത്ത​ക​ർ. എം.​എ​ല്‍.​എ, എം.​പി​യു​ടെ വാ​ഹ​ന​ത്തി​ലു​ണ്ടെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ചാ​ണ് എം.​പി​യു​ടെ കാ​ര്‍ ത​ട​ഞ്ഞ​തെ​ന്നാ​ണ് സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ​പൊ​ലീ​സ് ന​ല്‍കു​ന്ന വി​ശ​ദീ​ക​ര​ണം.

കാ​റി​ലെ​ത്തി​യ സം​ഘം എം.​പി​യു​ടെ വ​ണ്ടി​ക്കു​കു​റു​കെ കാ​ര്‍ നി​ര്‍ത്തി​യാ​ണ് പ്ര​തി​ഷേ​ധം പ്ര​ക​ടി​പ്പി​ച്ച​ത്. ത​െൻറ കാ​ർ ത​ട​ഞ്ഞ​തി​നെ​തി​രെ രാ​ജ് മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം.​പി രൂ​ക്ഷ​മാ​യി പ്ര​തി​ക​രി​ച്ചു. പ്ര​തി​ഷേ​ധി​ക്കാ​ൻ വി​ടു​മ്പോ​ൾ ഡി.​വൈ.​എ​ഫ്.​ഐ അ​ക്ഷ​ര​ജ്ഞാ​ന​മു​ള്ള​വ​രെ തി​ര​ഞ്ഞെ​ടു​ത്ത് അ​യ​ക്ക​ണ​മെ​ന്നും വേ​ണ​മെ​ങ്കി​ല്‍ എം.​പി എ​ന്ന ബോ​ര്‍ഡ് മ​ല​യാ​ള​ത്തി​ലും സ്ഥാ​പി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ശ​ബ്​​ദ​സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

എം.​പി എ​ന്ന​തി​ന് ര​ണ്ട​ക്ഷ​ര​മാ​ണെ​ന്നും എം.​എ​ല്‍.​എ എ​ന്നു​ള്ള​തി​ന് മൂ​ന്ന​ക്ഷ​ര​മാ​ണെ​ന്നും മ​ന​സ്സി​ലാ​ക്ക​ണ​മെ​ന്നും ഇ​ല്ലെ​ങ്കി​ല്‍ ഡി.​വൈ.​എ​ഫ്.​ഐ​ക്ക് ഇ​ത്ത​രം അ​പ​മാ​നം ഇ​നി​യും സ​ഹി​ക്കേ​ണ്ടി​വ​രു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

വ​ഖ​ഫ് ഭൂ​മി ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മ​ര​രം​ഗ​ത്തു​ള്ള ഡി.​വൈ.​എ​ഫ്.​ഐ സ്വ​കാ​ര്യ പ​രി​പാ​ടി​ക്കെ​ത്തി​യ എം.​സി. ഖ​മ​റു​ദ്ദീ​ന്‍ എം.​എ​ല്‍.​എ​യെ ത​ട​യാ​ൻ ശ്ര​മി​ക്കു​േ​മ്പാ​ൾ എം.​പി​യു​ടെ കാ​റി​ല്‍ കൈ​വെ​ച്ച​ത്​ വ​ള​ച്ചൊ​ടി​ച്ച്​ പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​ണ്​ എം.​പി ചെ​യ്യു​ന്ന​തെ​ന്ന്​ ഡി.​വൈ.​എ​ഫ്.​ഐ കു​റ്റ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dyfirajmohan unnithankumbalaMC KamarudheenKasaragod Newscar blockedKerala News
Next Story