തിരുവനന്തപുരം: ‘കാതൽ’ സിനിമക്ക് പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് രാജ്യാന്തര ചലച്ചിത്രമേളയിൽ ഡെലിഗേറ്റുകളുടെ പ്രതിഷേധം. ഞായറാഴ്ച രാവിലെ 11.45ന് കൈരളി തിയറ്ററിലായിരുന്നു ജിയോ ബേബി സംവിധാനം ചെയ്ത ചിത്രത്തിന്‍റെ ആദ്യ പ്രദർശനം നിശ്ചയിച്ചിരുന്നത്.
രാവിലെ 10മുതൽ ക്യൂ നീണ്ടു. സർവേഷൻ ചെയ്തവരെയും റിസർവ് ചെയ്യാത്തവരിൽ ചിലരെയും കടത്തിവിട്ടശേഷം ഒഫിഷ്യലുകൾ മുഖ്യകവാടം അടയ്ക്കുകയായിരുന്നു. ഇതോടെയാണ് വെയിലത്ത് മണിക്കൂറോളം ക്യൂനിന്നവർ പ്രതിഷേധവുമായെത്തിയത്.
റിസർവേഷൻ ചെയ്യാത്ത 30 ശതമാനം ഡെലിഗേറ്റുകൾക്ക് തിയറ്ററുകളിൽ സൗകര്യമൊരുക്കുമെന്ന് അക്കാദമി പറഞ്ഞെങ്കിലും പാലിക്കപ്പെടുന്നില്ലെന്നാണ് ആരോപണം.
ചിത്രത്തിന്‍റെ പ്രദർശനത്തിനുശേഷം പുറത്തിറങ്ങിയ കാതലിന്‍റെ അണിയറ പ്രവർത്തകരെയും സംവിധായകൻ ജിയോ ബേബിക്കും എല്‍.ജി.ബി.ടി.ഐ.ക്യു പ്രവർത്തകർ സ്വീകരണം നൽകി. കൈരളി തിയറ്ററിനു മുന്നിൽ കേക്ക് മുറിച്ച് ചിത്രത്തിന്‍റെ വിജയം ആഘോഷമാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.